സിനിമ മേഖലയില്‍ തനിക്കുണ്ടായ അനുഭവങ്ങള്‍ പങ്കുവെച്ച് നടന്‍ സൂര്യ. തന്റെ പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചില്‍ സംസാരിക്കുകയായിരുന്നു സൂര്യ. ഈ വേദിയില്‍ ഞാന്‍ നില്‍ക്കുമ്പോള്‍ മനസ് 24 വര്‍ഷം പിറകോട്ട് പോവുകയാണെന്ന് അദ്ദേഹം പറഞ്ഞു.
തന്റെ കരിയര്‍ ഇന്ന് കാണുന്ന നിലയിലെത്താന്‍ കാരണം സംവിധായകന്‍ ബാലയാണെന്ന് സൂര്യ വേദിയില്‍വെച്ച് പറഞ്ഞു. എന്ത് കണ്ടിട്ടാണ് എന്നെ നായകനാക്കിയതെന്ന് ഈ സമയം വരെ എനിക്കറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഈ വേദിയില്‍ ഞാന്‍ നില്‍ക്കുമ്പോള്‍ മനസ് 24 വര്‍ഷം പിറകോട്ട് പോവുകയാണ്. 2000ത്തില്‍ ഞാന്‍ ഒരു സിനിമയുടെ ഷൂട്ടില്‍ നില്‍ക്കുകയായിരുന്നു, അന്ന് വൈകുന്നേരം ബാല എന്നെ വിളിച്ച് ‘നമ്മള്‍ ഒരുമിച്ച് ഒരു സിനിമ ചെയ്യാന്‍ പോകുന്നു, വേറെ പ്രൊജക്ടൊന്നും കമ്മിറ്റ് ചെയ്യണ്ട’ എന്ന് പറഞ്ഞു. അദ്ദേഹത്തിന്റെ സേതു എന്നെ വല്ലാതെ ഹോണ്ട് ചെയ്തു.
എന്ത് കണ്ടിട്ടാണ് എന്നെ നായകനാക്കിയതെന്ന് ഈ സമയം വരെ എനിക്കറിയില്ല. പക്ഷേ ആ ഫോണ്‍കോളാണ് ഇതുവരെയുള്ള എന്റെ യാത്രയുടെ തുടക്കം. നന്ദയുടെ ഷൂട്ടിനായി മൊട്ടയടിച്ചതും ഓരോ സീനും ഷൂട്ട് ചെയ്തതും ഇന്നും എന്റെ കണ്മുന്നിലുണ്ട്. നന്ദക്ക് ശേഷം ചെയ്ത പിതാമകനെപ്പറ്റിയും എനിക്ക് നല്ല ഓര്‍മകള്‍ മാത്രമേയുള്ളൂ.
നന്ദ കണ്ടതിന് ശേഷമാണ് ഗൗതം മേനോന്‍ എന്നെ വിളിച്ചത്. ‘എന്റെ അന്‍പുസെല്‍വനെ എനിക്ക് കിട്ടി’ എന്നാണ് ഗൗതം പറഞ്ഞത്. ആ സിനിമ കണ്ടിട്ടാണ് എ.ആര്‍. മുരുകദോസിന് അയാളുടെ സഞ്ജയ് രാമസാമിയെ കിട്ടിയതെന്നും എന്നോട് ഒരിക്കല്‍ പറഞ്ഞു. അതിന് ശേഷം എനിക്ക് വരിവരിയായി സിനിമകള്‍ കിട്ടി. എല്ലാത്തിനും കാരണം ബാലയുടെ ഫോണ്‍കോളാണ്. അതെന്റെ ജീവിതം മാറ്റിമറിച്ചു,’ സൂര്യ പറയുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here