‘ആ മലയാള നടന്‍ ഓരോ സിനിമയിലും അത്ഭുതപ്പെടുത്തുകയാണ്’: തുറന്നുപറഞ്ഞ് സൂര്യ

Actor Surya

മലയാള സിനിമാ നടന്മാരെ കുറിച്ച് തുറന്നുപറഞ്ഞ് നടന്‍ സൂര്യ. ഈയടുത്ത് ഞാന്‍ വളരെയധികം ആസ്വദിച്ച് കണ്ട സിനിമയാണ് ആവേശമെന്നും ഫഹദിന്റെ പെര്‍ഫോമന്‍സ് അതിഗംഭീരമെന്നേ പറയാനുള്ളൂ എന്നും സൂര്യ പറഞ്ഞു.

ഫഹദിനെപ്പോലെ പറയേണ്ട മറ്റൊരു പേരാണ് മമ്മൂട്ടി സാറിന്റേത്. കാതല്‍ അതിന് ഒരു ഉദാഹരണം മാത്രമാണ്. അല്ലാതെയും അദ്ദേഹം നല്ല സിനിമകള്‍ സെലക്ട് ചെയ്യാറുണ്ട്.

തിയേറ്ററില്‍ സിനിമ കാണാന്‍ വരുന്ന ഓഡിയന്‍സിനെ എങ്ങനെ എന്റര്‍ടൈന്‍ ചെയ്യിക്കണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാമെന്നും സൂര്യ പറഞ്ഞു. ഒരു സ്വകാര്യ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു താരം.

Also Read :‘ഉലകനായകന്‍’ വിളി ഇനി വേണ്ട; ഇങ്ങനെ വിളിച്ചാല്‍ മതിയെന്ന് കമല്‍ ഹാസന്‍

‘ഈയടുത്ത് ഞാന്‍ വളരെയധികം ആസ്വദിച്ച് കണ്ട സിനിമയാണ് ആവേശം. ഫഹദിന്റെ പെര്‍ഫോമന്‍സ് അതിഗംഭീരമെന്നേ പറയാനുള്ളൂ. ഫഹദ് എന്ന നടന്‍ ഓരോ സിനിമയിലും വ്യത്യസ്തമായ അഭിനയം കാഴ്ചവെച്ച് പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയാണ്.

അങ്ങനെ ചെയ്യാന്‍ അധികം നടന്മാര്‍ക്കും കഴിയില്ല എന്നതാണ് സത്യം. ആവേശത്തില്‍ ഓരോ സീനും ഫഹദ് എങ്ങനെയാണ് ചെയ്ത് ഫലിപ്പിച്ചതെന്ന് ആലോചിക്കുകയാണ്. ഓരോ സിനിമയിലും അയാള്‍ എന്താണ് ചെയ്യാന്‍ പോകുന്നതെന്ന് പ്രേക്ഷകര്‍ക്ക് ഒരു പിടിയും കിട്ടില്ല.

ഫഹദിനെപ്പോലെ പറയേണ്ട മറ്റൊരു പേരാണ് മമ്മൂട്ടി സാറിന്റേത്. കാതല്‍ അതിന് ഒരു ഉദാഹരണം മാത്രമാണ്. അല്ലാതെയും അദ്ദേഹം നല്ല സിനിമകള്‍ സെലക്ട് ചെയ്യാറുണ്ട്. തിയേറ്ററില്‍ സിനിമ കാണാന്‍ വരുന്ന ഓഡിയന്‍സിനെ എങ്ങനെ എന്റര്‍ടൈന്‍ ചെയ്യിക്കണമെന്ന് അദ്ദേഹത്തിന് നന്നായി അറിയാം.

അതോടൊപ്പം ഒരു ആക്ടര്‍ എന്ന നിലയില്‍ തന്നെയും അതിലൂടെ ഇന്‍ഡസ്ട്രിയെയും അദ്ദേഹം പുഷ് ചെയ്യുന്നുണ്ട്,’ സൂര്യ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News