ദളപതി ചെറുപ്പം കാത്തുസൂക്ഷിക്കുന്നത് ഈ ഇഷ്ടഭക്ഷണം കഴിച്ച്

അമ്പതിനോട് അടുത്ത പ്രായമാണെങ്കിലും തമിഴകത്തിന്റെ ദളപതി വിജയ് ഇപ്പോഴും യൂത്ത് ഐക്കണ്‍ തന്നെയാണ്. തെന്നിന്ത്യന്‍ സിനിമാസ്വാദകരുടെ കണ്‍മുമ്പിലായിരുന്നു വിജയ്യുടെ ബാല്യവും കൗമാരവും യൗവനവും കരിയര്‍ വളര്‍ച്ചയും എല്ലാം. അദ്ദേഹത്തിന്റെ കൗമാരത്തില്‍ എങ്ങനെ നമ്മള്‍ കണ്ടുവോ ആ വിജയ്യില്‍ നിന്നും പ്രത്യേകിച്ച് മാറ്റങ്ങളൊന്നും നാല്‍പത്തിയൊമ്പതിലും അദ്ദേഹത്തിനില്ല.

Also Read : പകിട്ടിനൊട്ടും കുറവില്ല..! 35 ന്റെ നിറവിൽ സറീനാ ബുട്ടീക്ക്

ഇപ്പോഴും എങ്ങനെയാണ് പ്രിയനായകന്‍ ചെറുപ്പം കാത്തുസൂക്ഷിക്കുന്നത് എന്നത് പലരുടേയും എക്കാലത്തേയും സംശയമാണ്. ഭക്ഷണത്തിനും വ്യായാമത്തിനും തന്നെയാണ് അതില്‍ പ്രധാന പങ്ക്. തനിനാടന്‍ ഭക്ഷണം കഴിക്കാന്‍ ഇഷ്ടപ്പെടുന്ന താരത്തിന്റെ പ്രഭാതഭക്ഷണത്തില്‍ ഇഡലിക്ക് പ്രഥമ സ്ഥാനമാണ്. രാവിലെ ഒമ്പത് മണിക്ക് രണ്ട് ഇഡലിയും കൂടെ മുട്ടയുമാണ് വിജയ് ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

അതിനുശേഷം പീനട്ട് ബട്ടറും പഴങ്ങളും കരിക്കിന്‍ വെള്ളവും കഴിക്കും. ശരീരത്തില്‍ ജലത്തിന്റെ അളവ് സന്തുലിതമായിരിക്കാനാണ് കരിക്കിന്‍ വെള്ളം കുടിക്കുന്നത്. ഭക്ഷണകാര്യത്തില്‍ എപ്പോഴും കൃത്യസമയം പാലിക്കാന്‍ വിജയ് ശ്രദ്ധിക്കാറുണ്ട്.

Also Read : ‘ഇത് തന്റെ രാജ്യമാണ്,ആഴ്ചയിൽ 70 മണിക്കൂർ എങ്കിലും ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു’ എന്ന് ചെറുപ്പക്കാർ പറയണം; ഇൻഫോസിസ് സഹസ്ഥാപകൻ നാരായണ മൂർത്തി

ഒരു മണിക്ക് തന്നെ ഉച്ച ഭക്ഷണം കഴിക്കുന്ന ദളപതിക്ക് വീട്ടില്‍ തയ്യാറാക്കുന്ന വിഭവങ്ങളോടാണ് കൂടുതല്‍ പ്രിയം. ചോറും ചിക്കനും അല്ലെങ്കില്‍ മീനോ കൂടെ പച്ചക്കറികളും ഉള്‍പ്പെടുത്തുന്ന ഉച്ചഭക്ഷണത്തോടാണ് താരത്തിന് കൂടുതല്‍ ഇഷ്ടം. വൈകുന്നേരം വിശപ്പുണ്ടെങ്കില്‍ മാത്രം ഫ്രൂട്ട് സാലഡ് കഴിക്കും, അല്ലെങ്കില്‍ രാത്രി ഏഴുമണിക്ക് ഡിന്നര്‍ കഴിക്കും. സാലഡോ സൂപ്പോ മാത്രം അടങ്ങിയ തീര്‍ത്തും ലളിതമായ രാത്രി ഭക്ഷണമാണ് താരത്തിന്റെ ശീലം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News