ധനുഷ്, വിശാല്‍, സിലമ്പരശന്‍, അഥര്‍വ തുടങ്ങിയ നടൻമാർക്ക് സിനിമയിൽ വിലക്ക്

ധനുഷ്, വിശാല്‍, സിലമ്പരശന്‍, അഥര്‍വ എന്നീ തമിഴ് നടൻമാർക്ക് തമിഴ് സിനിമയിൽ വിലക്ക്. തമിഴ്‌നാട് ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനാണ് താരങ്ങൾക്ക് വിലക്കേർപ്പെടുത്തിയത്. വിവിധ നിര്‍മാതാക്കളുടെ പരാതിയെത്തുടർന്നാണ് സംഘടന ഇത്തരം നടപടിയുമായി മുന്നോട്ട് പോയത് . വ്യാഴാഴ്ച ചേർന്ന യോഗത്തിലാണ് നിര്‍മാതാക്കളുടെ സംഘടന ഈ തീരുമാനമെടുത്തത്. ഇവരുമായി സഹകരിക്കില്ലെന്നും സംഘടന തീരുമാനമെടുക്കുകയായിരുന്നു.

ALSO READ: കാറും ലോറിയും കൂട്ടിയിടിച്ച് അപകടം; മൂന്നുപേര്‍ക്ക് പരിക്ക്

നിർമാതാക്കൾക്ക് നഷ്ടങ്ങൾ സൃഷ്ട്ടിച്ചു എന്ന പരാതി ധനുഷ്,സിലമ്പരശന്‍, അഥര്‍വ തുടങ്ങിയവർക്ക് നേരെ നേരത്തേ തന്നെ ഉയർന്നിരുന്നു. സംഘടനയുടെ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാരോപിച്ചാണ് വിശാലിനെതിരേ നടപടി സ്വീകരിച്ചത്. അതേസമയം വിലക്ക് എത്ര നാളത്തേക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത് എന്നത് സംബന്ധിച്ച് വ്യക്തതയില്ല.

ALSO READ: ഫെനി ബാലകൃഷ്ണൻ ഭൂലോക തട്ടിപ്പുകാരൻ: വെള്ളാപ്പള്ളി നടേശൻ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News