‘ഞാൻ മലയാളി, മഞ്ഞുമ്മൽ ബോയ്‌സ് വെറും ആവറേജ്, തമിഴ്‌നാട്ടുകാര്‍ എന്തിന് ഇത്ര ഹൈപ്പ് കൊടുക്കണം’: വിവാദപരാമര്‍ശവുമായി നടി മേഘ്‌ന

മഞ്ഞുമ്മൽ ബോയ്‌സിനെതിരെ വിവാദപരാമര്‍ശവുമായി തമിഴ് നടി മേഘ്‌ന രംഗത്ത്. ചിത്രം കേരളത്തിൽ വെറും ആവറേജ് അഭിപ്രായം മാത്രമാണ് ലഭിക്കുന്നതെന്നും, തമിഴ്‌നാട്ടുകാര്‍ എന്തിനാണ് ഈ സിനിമക്ക് ഇത്ര ഹൈപ്പ് കൊടുക്കുന്നതെന്നും നടി ചോദിച്ചു. കഴിഞ്ഞ ദിവസം റിലീസായ അരിമപ്പട്ടി ശക്തിവേല്‍ എന്ന ചിത്രത്തിലെ നായികയാണ് മേഘ്‌ന. സിനിമയുടെ ആദ്യ ഷോയ്ക്ക് ശേഷം മേഘ്‌ന മഞ്ഞുമ്മൽ ബോയ്സിനെ കുറിച്ച് നടത്തിയ പ്രസ്താവന ഇപ്പോൾ വിവാദമായിരിക്കുകയാണ്.

ALSO READ: ‘വൈകിയാലെന്താ വിറപ്പിച്ചില്ലേ’, അമേസിങ് ട്രെയ്‌ലർ, നജീബായി അവതരിച്ച് പൃഥ്വി: ഇന്ത്യൻ സിനിമയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കാൻ ആടുജീവിതം

എന്തിനാണ് ഒരു മലയാള സിനിമക്ക് ഇത്ര ഹൈപ്പ് കൊടുക്കുന്നതെന്നും, കേരളത്തില്‍ ഈ സിനിമ വെറും ആവറേജ് മാത്രമാണെന്നുമാണ് മേഘ്‌ന പറഞ്ഞത്. ഞാന്‍ ഒരു മലയാളിയാണെന്ന് പറഞ്ഞുകൊണ്ടാണ് താരം ഇത്തരത്തിൽ സംസാരിച്ചത്. എന്നാല്‍ സിനിമയുടെ പേര് പോലും നടിക്ക് ശരിക്ക് പറയാന്‍ കഴിഞ്ഞില്ല. ‘മഞ്ചുമ്മള്‍ ബോയ്‌സ്’ എന്നാണ് നടി ചിത്രത്തിന്റെ പേര് പറഞ്ഞത്.

ALSO READ: ‘അടുത്തത് കേരളത്തിന്റെ ചരിത്രം വെച്ചൊരു സിനിമ’, ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സൂചന നൽകി മഞ്ഞുമ്മൽ ബോയ്സ് സംവിധായകൻ ചിദംബരം

‘ഞാനും ഒരു മലയാളിയാണ്. നിങ്ങള്‍ പറയുന്ന ആ ചെറിയ സിനിമ, ‘മഞ്ചുമ്മള്‍’ ബോയ്‌സ,് അതിന് കേരളത്തില്‍ പോലും ആവറേജ് അഭിപ്രായമാണ് ഉള്ളത്. ആ സിനിമ എന്തിനാണ് ഇവിടെ ഇത്ര വലിയ രീതിയില്‍ ആഘോഷിക്കുന്നതെന്ന് എനിക്ക് മനസിലാകുന്നില്ല. ഞാനും ഈ സിനിമ കണ്ടതാണ്. അത്ര വലിയ സംഭവമായി എനിക്ക് തോന്നിയിട്ടില്ല. ഇവിടെ വരുന്ന ചെറിയ സിനിമകളെ സപ്പോര്‍ട്ട് ചെയ്താല്‍ മാത്രമാണ് ഇവിടെയും ചെറിയ സിനിമകള്‍ ചെയ്യാന്‍ ധൈര്യമുണ്ടാകുള്ളൂ. അത്രയ്‌ക്കൊക്കെ ആഘോഷമാക്കാന്‍ മഞ്ചുമ്മള്‍ ബോയ്‌സില്‍ എന്താണുള്ളതെന്ന് എനിക്ക് മനസിലായില്ല,’ എന്നായിരുന്നു മേഘ്‌ന പറഞ്ഞത്.

അതേസമയം, വിവാദ പരാമർശത്തിൽ നടിക്കെതിരെ നിരവധി ആളുകൾ രംഗത്തെത്തിയിട്ടുണ്ട്. ഇവരിൽ തമിഴ്‌നാട് സ്വദേശികളും മലയാളികളും എല്ലാം ഉണ്ട്. തമിഴിലെ സർവകാല മലയാള സിനിമാ റെക്കോർഡും തകർത്തുകൊണ്ട് മുന്നേറുന്ന ഒരു ചിത്രത്തെ കുറിച്ച് എങ്ങനെ ഇത്തരത്തിൽ പറയാൻ കഴിയും എന്നാണ് സോഷ്യൽ മീഡിയ ചോദിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News