പുതുവര്‍ഷം ജനുവരി ഒന്നിന് ആഘോഷിക്കുന്നത് രാജ്യത്തിന്റെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്ന് നടിയും ബിജെപി നേതാവുമായ നമിത. ഏപ്രില്‍ പതിനാലിലെ തമിഴ് പുതുവര്‍ഷമാണ് ആഘോഷിക്കേണ്ടതെന്നും നമിത പറയുന്നു. ഇന്‍സ്റ്റഗ്രാം വീഡിയോയിലാണ് നമിത ഇക്കാര്യം പറഞ്ഞത്.
View this post on Instagram
സാധാരണ രീതിയില്‍ ആളുകള്‍ പുതുവര്‍ഷം ആഘോഷിക്കുന്നത് ഡിസംബര്‍ 31 ന് രാത്രിയാണ്. ജനുവരി ഒന്നിനും ആഘോഷങ്ങള്‍ നടക്കും. എന്നാല്‍ അത് നമ്മുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ലെന്നാണ് നമിത പറയുന്നത്. നമ്മള്‍ അഭിമാനികളായ ഇന്ത്യക്കാരാണെന്നും എന്താണ് നമ്മുടെ സംസ്‌കാരമെന്നും നമിത ചോദിക്കുന്നു. ഏപ്രില്‍ പതിനാലിന് പുതുവര്‍ഷം ആഘോഷിക്കുന്നതാണ് നമ്മുടെ സംസ്‌കാരം. അന്നേ ദിവസം രാവിലെ എഴുന്നേറ്റ് കുളിച്ച് അമ്പലത്തില്‍ പോയി ദൈവത്തിന്റെ അനുഗ്രഹം വാങ്ങണം. രക്ഷിതാക്കളുടെ അനുഗ്രഹത്തോടെ ദിവസം മുഴുവന്‍ കുടുംബത്തോടൊപ്പം ആസ്വദിക്കണമെന്നും നമിത അഭിപ്രായപ്പെടുന്നു.
ഒരുകാലത്ത് തമിഴ് സിനിമാ ലോകത്തെ മിന്നും താരമായിരുന്നു നമിത. 2002ല്‍ തെലുങ്ക് സിനിമ സൊന്തയിലൂടെയാണ് നമിത അഭിനയ രംഗത്തേക്ക് വന്നത്. തുടര്‍ന്ന് തമിഴ്, കന്നഡ,മലയാളം സിനിമകളില്‍ താരം വേഷമിട്ടു. ബ്ലാക് സ്റ്റാലിയന്‍, പുലിമുരുകന്‍ തുടങ്ങിയവയാണ് നമിത വേഷമിട്ട മലയാളം ചിത്രങ്ങള്‍. 2019ലായിരുന്നു നമിതയുടെ രാഷ്ട്രീയ പ്രവേശം. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയില്‍ നിന്നായിരുന്നു നമിത പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്. നിലവില്‍ ബിജെപി സംസ്ഥാന നിര്‍വാഹക സമിതി അംഗമാണ് താരം.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here