‘കാരവാനില്‍ ഒളിക്യാമറ വെച്ചു, ലൊക്കേഷനില്‍ വെച്ച് നടിമാരുടെ ആ ദൃശ്യങ്ങള്‍ അവര്‍ കൂട്ടമായി കണ്ടു’;ഗുരുതര ആരോപണവുമായി നടി രാധിക

Radhika

മലയാള സിനിമയെക്കുറിച്ച് ഞെട്ടിപ്പിക്കുന്ന ഗുരുതര വെളിപ്പെടുത്തലുമായി തെന്നിന്ത്യന്‍ താരം രാധിക ശരത്കുമാര്‍ രംഗത്ത്. കാരവാനില്‍ ഒളിക്യാമറ വെച്ച് നടിമാരുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയെന്നും നടി പറഞ്ഞു.

ഈ ദൃശ്യങ്ങള്‍ ലൊക്കേഷനിലിരുന്ന് പുരുഷന്മാര്‍ കണ്ടതിന് താന്‍ ദൃക്‌സാക്ഷിയാണെന്നും ഒരു സ്വകാര്യ ചാനലിനോട് നടി പറഞ്ഞു. ഏത് ചിത്രത്തിന്റെ ലൊക്കേഷനിലാണ് സംഭവമെന്ന് നടി വ്യക്തമാക്കിയില്ല.

Also Read : ഹോട്ടലിൽ വച്ച് പീഡിപ്പിച്ചു എന്ന് പരാതി; സംവിധായകൻ ശ്രീകുമാർ മേനോനെതിരെ കേസ്

പവി കെയര്‍ടേക്കര്‍, ഇട്ടിമാണി, രാമലീല, ഗാംബിനോസ് എന്നീ ചിത്രങ്ങളിലാണ് നടി സമീപകാലത്ത് മലയാളത്തില്‍ അഭിനയിച്ചത്. മറ്റ് ഇന്‍ഡസ്ട്രികളിലും ഒരുപാട് പ്രശ്‌നങ്ങള്‍ ഉണ്ടെന്നും നടി കൂട്ടിച്ചേര്‍ത്തു.

‘ലൊക്കേഷനില്‍ കുറച്ച് പുരുഷന്മാരിരുന്ന് മൊബൈലില്‍ വീഡിയോ കണ്ട് ചിരിക്കുന്നുണ്ടായിരുന്നു. ഒരാളെ വിളിച്ച് കാര്യം തിരക്കിയപ്പോഴാണ് കാരവാനില്‍ ഒളിക്യാമറ വെച്ച് പകര്‍ത്തിയ നടിമാര്‍ വസ്ത്രം മാറുന്ന ദൃശ്യങ്ങളാണ് അവര്‍ കണ്ടതെന്ന് മനസിലായത്.

ഈ ദൃശ്യങ്ങള്‍ മൊബൈലില്‍ ഫോള്‍ഡറുകളിലായി സൂക്ഷിക്കുന്നുണ്ട്. നടിയുടെ പേര് അടിച്ചുകൊടുത്താല്‍ അത് കിട്ടും. ഭയം കാരണം പിന്നീട് ലൊക്കേഷനിലെ കാരവാന്‍ ഞാന്‍ ഉപയോ?ഗിച്ചില്ല. ഞാന്‍ അവിടെ ബഹളം വെച്ചു. ഇനി ഇങ്ങനെ ഉണ്ടായാല്‍ ചെരുപ്പൂരി അടിക്കുമെന്ന് പറഞ്ഞു. നടിമാരുടെ കതകില്‍ മുട്ടുന്നത് ഞാന്‍ ഒരുപാട് കണ്ടിട്ടുണ്ട്. ഒരുപാട് പെണ്‍കുട്ടികള്‍ എന്റെ മുറിയില്‍ വന്ന് സഹായിക്കണമെന്ന് പറഞ്ഞിട്ടുണ്ട്’, രാധിക പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News