ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത് തെന്നിന്ത്യയുടെ സൂപ്പര്‍ താരം; വൈറലായി ചിത്രങ്ങള്‍

തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയുടെ കുട്ടിക്കാലമാണ് ഈ ചിത്രത്തില്‍ ഒളിഞ്ഞിരിക്കുന്നത്. മലയാളത്തിലും തമിഴിലും തെലുങ്കിലും കന്നഡയിലും ഹിന്ദിയിലുമൊക്കെ അഭിനയിച്ച ഈ താരം ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ്.

നടി രമ്യാ കൃഷ്ണന്റെ കുട്ടിക്കാല ചിത്രമാണിത്. 13ാം വയസ്സിലാണ് ചലച്ചിത്ര ജീവിതം തുടങ്ങുന്നത്. നേരം പുലരുമ്പോള്‍ എന്ന മലയാള ചിത്രത്തിലാണ് ആദ്യം അഭിനയിച്ചത്, എന്നാല്‍ ആദ്യം റിലീസ് ചെയ്തത് തമിഴിലെ ‘വെള്ളൈ മനസ്സു’ എന്ന ചിത്രമായിരുന്നു. തമിഴില്‍ രജനീകാന്തിനൊപ്പം അഭിനയിച്ച ‘പടയപ്പ’ രമ്യയുടെ കരിയറിലെ ഏറ്റവും കരുത്താര്‍ന്ന വേഷങ്ങളിലൊന്നാണ്. രമ്യയുടെ കരിയറിലെ ഏറ്റവും മികച്ച റോളുകളില്‍ ഒന്നാണ് ബാഹുബലിയിലെ ശിവകാമി ദേവിയാണ്.

Also Read: ചൂടുകാലത്ത് കൂളാകാന്‍ എളുപ്പത്തില്‍ തയ്യാറാക്കാം ടേസ്റ്റി ഫലൂദ

മലയാളം, തമിഴ്, കന്നട, ഹിന്ദി തുടങ്ങിയ ഭാഷകളിലായി ഇതിനകം 200ലധികം ചിത്രങ്ങളില്‍ രമ്യ അഭിനയിച്ചിട്ടുണ്ട്. ഒരേ കടല്‍, ഒന്നാമന്‍, കാക്കകുയില്‍, മഹാത്മ, നേരം പുലരുമ്പോള്‍, ആര്യന്‍, ആടും പുലിയാട്ടം തുടങ്ങി മുപ്പതോളം മലയാള ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News