‘കോഴിയെ വെട്ടി തിന്നാൽ ചിക്കൻ പാർട്ടി, കേക്ക് വെട്ടി തിന്നാൽ ബർത്ത് ഡേ പാർട്ടി, നാടിനെ വെട്ടി തിന്നാൽ ഭാരതീയ ജനത പാർട്ടി’, വൈറലായി തമിഴ് ഗാനം

സോഷ്യൽ മീഡിയയിൽ ഓരോ ദിവസവും ഓരോ ട്രെൻഡിങ് വാർത്തകൾ ഉണ്ടാകും. അതിലൊരു ട്രെൻഡിങ് വാർത്തയാണ് ഇപ്പോൾ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ബിജെപി എന്ന പാർട്ടിയെ വിമർശിച്ചുകൊണ്ട് തമിഴ്‌നാട്ടിലെ ഒരു കൂട്ടം പാട്ടുകാർ അവതരിപ്പിച്ച സ്റ്റേജ് ഷോയുടെ വീഡിയോ ആണ് വൈറലാകുന്നത്.

ALSO READ: ‘ആരും പിരിഞ്ഞു പോകരുത് പൊങ്കാല തീർന്നിട്ടില്ല’, രഥത്തിൽ നിരത്തിലിറങ്ങിയ ‘തമ്പുരാനെ’ ഓടിച്ചിട്ട് ട്രോളി സോഷ്യൽ മീഡിയ

പാട്ടിലെ വരികൾ തന്നെയാണ് ഈ വീഡിയോ വൈറലാകാൻ കാരണമായത്. ‘കോഴിയെ വെട്ടി തിന്നാൽ അത് ചിക്കൻ പാർട്ടി. ആടിനെ വെട്ടി തിന്നാൽ അത് മട്ടൻ പാർട്ടി. കേക്ക് വെട്ടി തിന്നാൽ അത് ബർത്ത് ഡേ പാർട്ടി. നാടിനെ വെട്ടി തിന്നാൽ അത് ഭാരതീയ ജനത പാർട്ടി’, എന്നിങ്ങനെ പോകുന്നു പാട്ടിലെ വരികൾ. മോദി ഭരണത്തിലെ സകല അഴിമതികളും ഈ പാട്ടിൽ ഇവർ ഉൾപ്പെടുത്തിയിട്ടുണ്ട്.

ALSO READ: ‘ബസൂക്ക’ അവസാന ഘട്ട ചിത്രീകരണം കൊച്ചിയിൽ

ഒന്നര മിനുട്ടോളം ദൈർഖ്യമുള്ള വീഡിയോ ആണ് ഇപ്പോൾ പ്രചരിക്കുന്നത്. ഇത് എവിടെയാണെന്നോ എന്ത് പരിപാടി ആണെന്നോ വ്യക്തമല്ല. എങ്കിലും ഇടതുപക്ഷ അനുഭാവമുള്ള സംഘടന നടത്തിയ പരിപാടിയാണെന്നാണ് ഇവരുടെ വേഷത്തിൽ നിന്നും വ്യക്തമാക്കുന്നത്. എന്തായാലൂം വീഡിയോ സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ട്രെൻഡിങ് ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News