തമിഴ് ഹാസ്യതാരം ബോണ്ടാ മണി അന്തരിച്ചു. 60 വയസ്സായിരുന്നു. കഴിഞ്ഞ ദിവസം ചെന്നൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു വർഷത്തോളമായി വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ശനി രാത്രിയോടെ വീട്ടിൽ വച്ച് ബോധരഹിതനായതിനെത്തുടർന്ന് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ALSO READ: ‘വിവേകാനന്ദൻ വൈറലാണ്’; ഷൈൻ ടോം ചിത്രത്തിന്റെ സെക്കൻഡ് ലുക്ക് പുറത്ത്
1991-ൽ ഭാഗ്യരാജ് സംവിധാനം ചെയ്ത ‘പൗനു പൗനൂതൻ’ എന്ന ചിത്രത്തിലൂടെയാണ് തമിഴ് സിനിമാലോകത്ത് അരങ്ങേറ്റം കുറിക്കുന്നത്. സുന്ദര ട്രാവൽസ്, മറുദമല, വിന്നർ, വേലായുധം, സില്ല തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ച് ശ്രദ്ധ നേടി. വെള്ളിത്തിരയിൽ ബോണ്ട മണി തിളങ്ങിയത് വടിവേലുവിനൊപ്പമായിരുന്നു. മണി അവസാനമായി അഭിനയിക്കുന്നത് 2022-ൽ പുറത്തിറങ്ങിയ ‘പരുവ കാതൽ’ എന്ന ചിത്രത്തിലാണ്.
ALSO READ:ചില തമാശകള്‍ പറയാത്തതാണ് മാന്യത, അത്തരം തമാശകളുടെ രക്തസാക്ഷിയാണ് ഞാന്‍: മഞ്ജു പത്രോസ്
ശ്രീലങ്കൻ സ്വദേശിയാണ് ബോണ്ടാ മണി. മാലതിയാണ് ഭാര്യ. ഒരു മകനും മകളുമുണ്ട്. ചികിത്സാചെലവുകളെ തുടർന്ന് അദ്ദേഹം ബുദ്ധിമുട്ടുന്ന വാർത്ത പുറത്തുവന്നതോടെ വിജയ് സേതുപതി, ധനുഷ് അടക്കമുള്ള താരങ്ങൾ സഹായവുമായി എത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here