തമിഴ് ഹാസ്യതാരം റെഡിൻ കിം​ഗ്സ്ലി വിവാഹിതനായി

തമിഴ് ഹാസ്യതാരം റെഡിൻ കിം​ഗ്സ്ലി വിവാഹിതനായി. സിനിമ-സീരിയൽ നടിയും മോഡലുമായസം​ഗീതയാണ് വധു. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്.46-ാം വയസിലാണ് റെഡിൻ വിവാഹിതനാവുന്നത്. നിരവധി പേർ ഇരുവർക്കും ആശംസകളുമായെത്തി.

ALSO READ:റെയിൽവേ സ്‌റ്റേഷനിൽ സുരക്ഷിത ഭക്ഷണം നൽകുന്നതിൽ കേരളം നമ്പര്‍ വൺ; അംഗീകാരം ലഭിച്ചത് 21 സ്റ്റേഷനുകള്‍ക്ക്‌

നെല്‍സണ്‍ ദിലീപ് കുമാറിന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായ റെഡിന്‍, കോലമാവ് കോകില എന്ന ചിത്രത്തിലൂടെയാണ് സിനിമയിൽ എത്തിയത്. ശിവകാര്‍ത്തികേയന്‍ നായകനായ ഡോക്ടറിലൂടെ പ്രശസ്തനായി.

ഹാസ്യ രംഗങ്ങളിലെ ശ്രദ്ധേയമായ പ്രകടനവും ഡയലോഗ് ഡെലിവറിയിലെ വ്യത്യസ്തതയുമാണ് റെഡിനെ സംവിധായകര്‍ക്കും പ്രേക്ഷകർക്കും പ്രിയങ്കരനാക്കിയത്. ബീസ്റ്റ്, അണ്ണാത്തെ, കാത്തുവാക്കുല രണ്ട് കാതല്‍, പത്ത് തല, ജയിലര്‍, എല്‍കെജി, ഗൂര്‍ഖ, മാർക് ആന്റണി തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചു. അടുത്തിടായി അന്നപൂരണി, കോൺജ്വറിങ് കണ്ണപ്പ എന്നീ ചിത്രങ്ങളിലാണ് റെഡിൻ അഭിനയിച്ചത്.

ALSO READ:ഷൂ അല്ല യൂത്ത് കോൺഗ്രസിന്റെ ചിഹ്നമാവേണ്ടത്: പി പ്രസാദ്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News