‘ഇത്തരം കഥാപാത്രങ്ങൾ ചെയ്യാൻ എങ്ങനെ സാധിക്കുന്നു, ആശ്ചര്യം തന്നെ’: മമ്മൂട്ടിയെ പ്രശംസിച്ച് തമിഴ് സംവിധായകൻ

മമ്മൂട്ടി ചിത്രങ്ങൾ എക്കാലത്തും ആവേശം തന്നെയാണ്. എന്നും വ്യത്യസ്തമായ കഥാപാത്രങ്ങൾ കൈകാര്യം ചെയ്ത് വിസ്മയം സൃഷ്ട്ടിക്കാൻ മമ്മൂട്ടിക്ക് കഴിഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ പുതിയ ചിത്രമായ ‘ഭ്രമയു​ഗം’ പുറത്തിറങ്ങാനുള്ള കാത്തിരിപ്പിലാണ് ആരാധകർ. ട്രെയിലർ പുറത്തിറങ്ങിയപ്പോൾ തന്നെ വൻ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചത്. മമ്മൂട്ടിയുടെ പ്രകടനത്തെ പ്രശംസിച്ച് കൊണ്ട് നിരവധിപ്പേരാണ് രംഗത്ത് വന്നത്.

ALSO READ: മാനന്തവാടിയില്‍ ബേലൂര്‍ മഖ്‌നയെ മയക്കുവെടി വയ്ക്കാനുള്ള ദൗത്യം ഇന്നും തുടരും

ഇപ്പോഴിതാ തമിഴ് സംവിധായകൻ ലിങ്കുസാമി പങ്കുവച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.  ഇത്രയും വ്യത്യസ്ത കഥാപാത്രങ്ങൾ ചെയ്യാൻ എങ്ങനെ സാധിക്കുന്നു എന്നും അതിൽ ആശ്ചര്യം തോന്നുന്നുവെന്നുമാണ് അദ്ദേഹം പങ്കുവെച്ച പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.

ALSO READ: ഒമാനില്‍ കനത്ത മഴ; ഒഴുക്കില്‍പ്പെട്ട 3 കുട്ടികളില്‍ 2 പേരുടെ മൃതദേഹം കണ്ടെത്തി; മുന്നറിയിപ്പുമായി അധികൃതര്‍

ഫെബ്രുവരി 15 ആണ് ഭ്രമയുഗം റിലീസ് തീയതി. രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ബ്ലാക് ആന്‍ഡ് വൈറ്റില്‍ ആണ് റിലീസ് ചെയ്യുന്നത്. ഇതിനോടകം ടിക്കറ്റ് ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News