ഇത് എതുക്ക് അക്കാ ഗിഫ്റ്റാ? ‘ആമാ നല്ല നടിച്ചത്ക്ക്’: ശ്രീനാഥ്‌ ഭാസിക്ക് തമിഴ് ആരാധിക നൽകിയ സ്നേഹ സമ്മാനം: വൈറലായി വീഡിയോ

മഞ്ഞുമ്മൽ ബോയ്‌സിന് തമിഴ്‌നാട്ടിൽ നിന്ന് ലഭിക്കുന്ന മികച്ച പ്രതികരണം ചിത്രത്തിന്റെ കളക്ഷനിലും പ്രതിഫലിക്കുന്നുണ്ട്. അന്പത് കോടിയാണ് ചിത്രം തമിഴ്‌നാട്ടിൽ നിന്നും സ്വന്തമാക്കിയിരിക്കുന്നത്. ആഗോള ബോക്സോഫീസിൽ ഇരുനൂറ് കോടിയിലേക്കാണ് ചിത്രം കുതിക്കുന്നത്. ഇപ്പോഴിതാ തമിഴ്‌നാട്ടിൽ നിന്നും ചിത്രത്തിലെ പ്രധാന കഥാപാത്രമായ ശ്രീനാഥ്‌ ഭാസിക്ക് ലഭിച്ച ഒരു ആരാധികയുടെ സമ്മാനമാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്.

ALSO READ: വെറും 5 കോടി മാത്രം മതി മഞ്ഞുമ്മൽ ബോയ്സ് മലയാള സിനിമയുടെ ഭൂപടമാകാൻ: വെറുപ്പിന്റെയല്ല ഇത് സ്നേഹത്തിന്റെ വിജയം

ചിത്രത്തില്‍ സുഭാഷ് എന്ന കഥാപാത്രമായെത്തിയ ശ്രീനാഥ് ഭാസിക്ക് മഞ്ഞുമ്മല്‍ ബോയ്സിന്‍റെ ആരാധികയായ ഒരു തമിഴ് യുവതിയാണ് സമ്മാനം നൽകിയത്. സിനിമയുടെ പ്രമോഷന്‍ പരിപാടികള്‍ക്കായി തമിഴ്നാട്ടിലെത്തിയ ശ്രീനാഥ് ഭാസിക്ക് കച്ചവടക്കാരിയായ യുവതി ഒരു കൂള്‍ ഡ്രിംഗ്സ് ബോട്ടിലാണ് സമ്മാനമായി നല്‍കിയത്. ഇത് എതുക്ക് അക്കാ ഗിഫ്റ്റാ ?’ എന്ന് ശ്രീനാഥ് ഭാസി ചോദിക്കുമ്പോള്‍ ‘നല്ല നടിച്ചത്ക്ക്’ എന്നാണ് യുവതി ഭാസിക്ക് മറുപടി നല്‍കിയത്.

ALSO READ: റമദാൻ നമസ്കാരം നടക്കുന്നതിനിടെ ജയ് ശ്രീറാം വിളിച്ച് ഗുജറാത്തിൽ വിദ്യാർത്ഥികൾക്ക് നേരെ ആൾക്കൂട്ട ആക്രമണം

ചിത്രത്തിനെതിരെ തമിഴ്‌നാട്ടിൽ നിന്നും ചില ഒളിയമ്പുകൾ വരുന്നുണ്ടെങ്കിലും അതിനെയെല്ലാം വകഞ്ഞുമാറ്റികൊണ്ട് തന്നെയാണ് മഞ്ഞുമ്മൽ ബോയ്സ് മുന്നേറുന്നത്. തമിഴ്‌നാട്ടിൽ സിനിമയും സിനിമയിൽ അഭിനയിച്ച മനുഷ്യരും ഇപ്പോൾ ട്രെൻഡിങ് ആണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News