‘ഒറ്റത്തവണ കാരവാന്‍ കാണിക്കുമോ അങ്കിൾ, പ്ലീസ്…’; കുട്ടികളുടെ ആഗ്രഹം സഫലമാക്കി നടന്‍ സൂരി, വീഡിയോ വൈറല്‍

കോമഡി നടനായി തുടങ്ങി ഇപ്പോൾ ക്യാരക്ടർ റോളുകളിലും തിളങ്ങുന്ന തമിഴ് നടനാണ് സൂരി. ജില്ല, വരുത്തപ്പെടാത്ത വാലിബർ സംഘം , അണ്ണാത്തെ തുടങ്ങി നിരവധി തമിഴ് സിനിമകളിലൂടെ ഏറെ ശ്രദ്ധേയനാണ് സൂരി. ഇപ്പോൾ സൂരിയും ഇരുപതോളം കുട്ടികളുമൊത്തുള്ള രസകരമായ ഒരു വിഡിയോയാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

Also read:തിരുവനന്തപുരത്ത് പിവിസി പൈപ്പിൽ കയറിയിരുന്ന പെരുമ്പാമ്പിനെ പുറത്തെടുത്തു

ഒരു ഗ്രാമത്തിൽ പുതിയ സിനിമയുടെ ചിത്രീകരണ വേളയിൽ കാരവാനിൽ നിൽക്കുന്ന സൂരിയോട് കുട്ടികൾ സംസാരിക്കുന്ന രംഗങ്ങളും തുടർന്ന് ഉണ്ടാകുന്ന രസകരമായ സംഭവങ്ങളുമാണ് വീഡിയോയിൽ ഉള്ളത്. കുട്ടികൾ സൂരിയോട് കാരവാന്‍ കാണണമെന്ന് വളരെ കൗതുകത്തോടെ ചോദിക്കുന്നുണ്ട്. ‘ഒറ്റ തവണ അങ്കിൾ, പ്ലീസ് പ്ലീസ്’ എന്ന് സൂരിയോട് ചോദിക്കുന്നുണ്ട്. കുട്ടികളോട് തിരിച്ച് സൂരിയും വളരെ രസകരമായി മറുപടിയും പറയുന്നുണ്ട്. ‘എന്താണ് നിങ്ങൾക്ക് കാണേണ്ടത്? ഇത് അങ്കിളിന്റെ മേക്കപ്പ് റൂം ആണ്!” എന്ന് മറുപടിയും നൽകുന്നുണ്ട്.

Also read:ഏഷ്യൻ ഗെയിംസ്; മെഡൽ വേട്ടയിൽ ഇന്ത്യയ്ക്ക് സെഞ്ച്വറി; കബഡിയിൽ സ്വർണം

ഒടുവിൽ കുട്ടികളുടെ കൗതുകം കണ്ട് സൂരി എല്ലാവരെയും കാരവാനിനകത്ത് കയറ്റി സൂരി തന്നെ കുട്ടികൾക്ക് വിശദീകരിച്ച് കൊടുക്കുന്നതും കാണാം. ” പുറത്ത് നല്ല വെയിൽ അല്ലെ, അവിടെ ഇരുന്ന് മേക്ക് അപ്പ് ചെയ്യാൻ കഴിയില്ലലോ, ഇവിടെ ഇരുന്നാണ് മേക്ക് അപ്പ് ചെയ്യുന്നത്. അഭിനയിച്ച് കഴിഞ്ഞ് തിരിച്ചു വന്ന് ഇവിടെയാണ് വിശ്രമിക്കുന്നത് ” എന്ന് തമിഴിൽ വളരെ ലളിതമായി കുട്ടികൾക്ക് പറഞ്ഞ് കൊടുക്കുന്നതും കാണാം. ഒടുവിൽ എല്ലാ കുട്ടികളും കാരവാന്‍ കണ്ട സന്തോഷത്തിൽ ഇറങ്ങി പോവുന്നതോടെ വീഡിയോ അവസാനിക്കുന്നുമുണ്ട്.

അതേസമയം, ഏത് സിനിമയുടെ ചിത്രീകരണ വേളയിലാണ് ഈ രസകരമായ സംഭവം ഉണ്ടായിരിക്കുന്നത് എന്നോ ഏത് സ്ഥലത്താണ് ഇത് നടന്നത് എന്നോ വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News