സിനിമയിൽ നിന്ന് ഇടവേള എടുക്കാൻ ഒരുങ്ങി നടൻ വി‍ജയ്; ലക്ഷ്യം തമിഴ്നാട് നിയമസഭ തെരഞ്ഞടുപ്പ് ?

തമിഴ് നടൻ വിജയ് സിനിമയിൽ നിന്ന് താത്കാലികമായി ഇടവേള എടുക്കുമെന്ന് റിപ്പോർട്ട്.  2026 ലെ തമിഴ്നാട് നിയമസഭ തെര‍ഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് താരം സിനിമയിൽ നിന്നും മാറിനിൽക്കാൻ തീരുമാനിച്ചതെന്ന് തമിഴ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. നിയമസഭ തെരഞ്ഞെടുപ്പ് മുന്നിൽകണ്ട് വിജയ് രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന അഭ്യൂഹവും ശക്തമാണ്.

Also Read:പ്രിയ വർഗ്ഗീസിന് നിയമന ഉത്തരവ്; 15 ദിവസത്തിനകം ജോലിയിൽ പ്രവേശിക്കാൻ നിർദ്ദേശം

വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രത്തിന് ശേഷം സിനിമയിൽ നിന്ന് വിജയ് വിട്ടുനിൽക്കുമെന്നാണ് സൂചന. 2024 ദീപാവലിയോടെയാകും ചിത്രം പുറത്തിറങ്ങുക. അടുത്തിടെ ആരാധക സംഘടനയായ മക്കള്‍ ഇയക്കം സംഘടിപ്പിച്ച ഒരു പരിപാടിയിൽ രാഷ്ട്രീയ പ്രവേശനത്തെ സംബന്ധിച്ച സൂചനകള്‍ വിജയ് നല്‍കിയിരുന്നു. പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകളില്‍ ഉന്നതവിജയം നേടിയ വിദ്യാര്‍ഥികളെ അനുമോദിക്കാന്‍ നടത്തിയ പരിപാടിയിൽ വിദ്യാര്‍ഥികളെ ഭാവി വോട്ടര്‍മാര്‍ എന്നാണ് വിജയ് വിശേഷിപ്പിച്ചത്.

Also Read:മറുനാടൻ മലയാളി തിരുവനന്തപുരം ഓഫീസിലെ മുഴുവൻ കമ്പ്യൂട്ടറുകളും പൊലീസ് പിടിച്ചെടുത്തു

വി‍ജയുടെ രാഷ്ട്രീയ പ്രവേശനത്തെ സംബന്ധിച്ച് വലിയ ചര്‍ച്ചയാണ് തമിഴകത്ത് നടക്കുന്നത്. എന്നാൽ ഇതു സംബന്ധിച്ച വാർത്തകളോട് ഇതുവരെയും താരമോ ആരാധക കൂട്ടായ്മയോ പ്രതികരിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News