മുഖത്ത് ചോരക്കറയുമായി തൃഷ; ലിയോയുടെ സര്‍പ്രൈസ് അപ്ഡേറ്റ്!

ആരാധകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന വിജയ് ചിത്രമാണ് ലിയോ. ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന രണ്ടാമത്തെ വിജയ് ചിത്രമാണ് ലിയോ. തൃഷ വിജയ്‍യുടെ നായികയായി 14 വര്‍ഷങ്ങള്‍ കഴിഞ്ഞ് വീണ്ടും എത്തുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

Also read:‘ഒരു രാജ്യത്തിന് മാധ്യമ സ്വതന്ത്ര്യമില്ലെങ്കിൽ അത് യഥാർത്ഥ ജനാധിപത്യമല്ല’; ന്യൂസ് ക്ലിക്കിനെതിരായ നടപടിയിൽ ജോൺ ബ്രിട്ടാസ് എംപി

ഇപ്പോഴിതാ ലിയോയിൽ തൃഷയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. ചോര തെറിക്കുന്ന പാശ്ചത്തലത്തില്‍ ഭയത്തോടെ നില്‍ക്കുന്ന തൃഷയാണ് ഇപ്പോള്‍ ഇറങ്ങിയ പോസ്റ്ററില്‍ ഉള്ളത്. സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച നിമിഷ നേരം കൊണ്ട് തന്നെ നിരവധി പേരാണ് പോസ്റ്റർ ഏറ്റെടുത്തിരിക്കുന്നത്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ ട്രെയ്‌ലറിനായി ആരാധകർ കാത്തിരിക്കുന്നത്.

Also read:‘ഒരു രാജ്യത്തിന് മാധ്യമ സ്വതന്ത്ര്യമില്ലെങ്കിൽ അത് യഥാർത്ഥ ജനാധിപത്യമല്ല’; ന്യൂസ് ക്ലിക്കിനെതിരായ നടപടിയിൽ ജോൺ ബ്രിട്ടാസ് എംപി

വിജയ്ക്കും തൃഷയ്‍ക്കും പുറമേ സിനിമയിൽ അര്‍ജുൻ, പ്രിയ ആനന്ദ്, സാൻഡി മാസ്റ്റര്‍, മനോബാല, മാത്യു, മൻസൂര്‍ അലി ഖാൻ, ബാബു ആന്റണി, അഭിരാമി വെങ്കടാചലം, ഇയ, വാസന്തി, മായ എസ കൃഷ്‍ണൻ, ഇയ, വാസന്തി, മായ എസ കൃഷ്‍ണൻ, ശാന്തി മായാദാവേി, മഡോണ സെബാസ്റ്റ്യൻ, അനുരാഗ് കശ്യപ്, സച്ചിൻ മണി, കിരണ്‍ റാത്തോഡ് എന്നിവരും ചിത്രത്തിലുണ്ടെന്നാണ് റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News