ഭരതനാട്യം അവതരിപ്പിച്ച് ലഭിച്ച തുക വയനാടിന്; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനയുമായി തമിഴ് ബാലിക

തമിഴ്നാട്ടില്‍ മൂന്ന് മണിക്കൂര്‍ തുടര്‍ച്ചയായി ഭരതനാട്യം അവതരിപ്പിച്ച് ലഭിച്ച തുക സമഹാഹിരിച്ച് വയനാടിനായി നല്‍കി ബാലിക. തമിഴ്നാട് കള്ളക്കുറിച്ചി തിരുക്കോവില്ലൂര്‍ സ്വദേശി ബാലമുരുകന്‍റെയും ദേവിയമ്മയുടെയും മകളായ 13 വയസ്സുകാരി ഹരിണി ശ്രീയാണ് തുടര്‍ച്ചയായി മൂന്ന് മണിക്കൂര്‍ ഭരതനാട്യം അവതരിപ്പിച്ച് തുക സമഹാരിച്ചത്.

Also Read; ദുരന്തത്തിൽ കൈത്താങ്ങായ സൈന്യത്തിന് വയനാടിന്റെ ബിഗ് സല്യൂട്ട്; ദൗത്യം പൂർത്തിയാക്കി സൈന്യം മടങ്ങുകയായി

ഇതോടൊപ്പം കയ്യില്‍ സൂക്ഷിച്ച തുകയും ചേർത്ത് 15000 രൂപയാണ് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറിയത്. ഇത് മാതൃകാപരമാണെന്ന് മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ആറ് വര്‍ഷമായി ഭരതനാട്യം അഭ്യസിക്കുന്ന ഹരിണിശ്രീ ലോകസമാധാനത്തിനായി തുടര്‍ച്ചയായി തിരുവണ്ണാമലയ്ക്ക് ചുറ്റും ഭതനാട്യം അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു.

Also Read; കേരളം റെയിൽവേ വികസനത്തിന് സഹകരിക്കുന്നില്ല എന്ന കേന്ദ്ര റെയിൽവെ മന്ത്രി അശ്വിനി വൈഷ്ണവിന്റെ പ്രസ്താവനയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയൻ്റെ മറുപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News