തമിഴ് നടൻമാർ കോടികൾ തിരഞ്ഞു പോകുമ്പോൾ മമ്മൂട്ടി വ്യത്യസ്തമായെന്തോ അവതരിപ്പിക്കുന്നു; അഭിനന്ദനവുമായി തമിഴ് മാധ്യമപ്രവർത്തകൻ

പുതിയ കാലത്തിന്റെ രാഷ്ട്രീയം പറഞ്ഞുകൊണ്ട് ജിയോ ബേബി ചിത്രം കാതൽ പ്രേക്ഷകരുടെ കയ്യടി നേടുകയാണ്. മലയാള സിനിമാ ചരിത്രത്തിൽ തന്നെ ഒരു സൂപ്പർ താരവും പരീക്ഷിക്കാത്ത വേഷമാണ് ചിത്രത്തിൽ മമ്മൂട്ടി അവതരിപ്പിച്ചിട്ടുള്ളത്. ഇപ്പോഴിതാ കാതൽ തെരഞ്ഞെടുത്തതിന് മമ്മൂട്ടിയെ അഭിനന്ദിച്ചുകൊണ്ട് തമിഴ് മാധ്യമപ്രവർത്തകൻ രംഗത്തെത്തിയിരിക്കുകയാണ്.

ALSO READ: സഹായം നൽകേണ്ട കേന്ദ്രത്തിൽ നിന്ന് വേണ്ട രീതിയിൽ സഹകരണം ലഭിക്കുന്നില്ല; മുഖ്യമന്ത്രി

വിശൻ വി എന്നയാളാണ് വ്യത്യസ്തതകൾ തിരയുന്ന മമ്മൂട്ടിക്ക് അഭിനന്ദനങ്ങൾ എന്ന് കുറിച്ചത്.
തങ്ങളുടെ താരങ്ങൾ കോടി ക്ലബ്ബിലേക്ക് പോകുമ്പോൾ മമ്മൂട്ടി വ്യത്യസ്ത തേടി പോകുകയാണെന്ന് വിശൻ പറയുന്നു ‘ഇത് സ്നേഹം- കാതൽ. നമ്മുടെ മുൻനിര താരങ്ങൾ 500 കോടിയും 1000 കോടിയും ലക്ഷ്യമാക്കി സഞ്ചരിക്കുമ്പോൾ അയൽ സംസ്ഥാനത്തിലെ മഹാനായ കലാകാരൻ മമ്മൂട്ടി സ്‌ക്രീനിൽ വ്യത്യസ്തമായെന്തോ അവതരിപ്പിക്കുകയാണ്’, വിശൻ കുറിച്ചു.

ALSO READ: നാദാപുരം നിയോജക മണ്ഡലം നവകേരള സദസ്സില്‍ ലഭിച്ചത് 3985 നിവേദനങ്ങള്‍

സിനിമ കണ്ടിട്ട് സമയം കുറെ കഴിഞ്ഞു. എന്നിട്ടും ആ ഞെട്ടലും ആശ്ചര്യവും കുറഞ്ഞിട്ടില്ലെന്നും, സിനിമ ഒടിടിയിൽ റിലീസ് ചെയ്യുന്നത് വരെ കാത്തിരിക്കരുത്. കഴിയുമെങ്കിൽ ഉടൻ തിയറ്ററിൽ കാണൂവെന്നും പ്രേക്ഷകരോട് അഭ്യർത്ഥിച്ചുകൊണ്ടാണ് വിശൻ തൻ്റെ കുറിപ്പ് അവസാനിപ്പിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News