‘തമിഴ്‌നാട്ടിൽ ബിജെപി വളരാൻ കലാപം നടത്തണം’, വിവാദ പരാമർശത്തിൽ ഹിന്ദു മക്കൾ കക്ഷി നേതാവ് അറസ്റ്റിൽ

തമിഴ്‌നാട്ടിൽ ബിജെപി വളരാൻ കലാപം നടത്തണമെന്ന വിവാദ പരാമർശത്തിൽ ഹിന്ദു മക്കൾ കക്ഷി നേതാവ് ഉദയ്യാർ അറസ്റ്റിൽ. ‘കലാപത്തിലൂടെ മാത്രമേ തമിഴ്‌നാട്ടിൽ ബി.ജെ.പിക്ക് അടിത്തറ ഉണ്ടാക്കാൻ സാധിക്കുകയുള്ളൂ’ എന്ന ബി.ജെ.പി അധ്യക്ഷൻ തമിഴ്‌ചെൽവനുമായി ഉദയ്യാർ നടത്തിയ സംഭാഷണത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.

ALSO READ: ‘ബിജെപിക്ക് കടിഞ്ഞാണിടാൻ സഖ്യകക്ഷികൾ’, മോദി ‘നോ’ പറഞ്ഞ സ്ത്രീകൾക്കുള്ള സൗജന്യ യാത്ര പദ്ധതി ആന്ധ്രയിൽ നടപ്പിലാക്കുമെന്ന് ടിഡിപി

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തമിഴ്‌നാട്ടിലെ എല്ലാ സീറ്റുകളിലും പരാജയപ്പെട്ടതിന് പിന്നാലെയാണ് ഇരുവരും തമ്മിൽ ഈ സംഭാഷണം നടന്നതെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥി നൈനാർ നാഗേന്ദ്രൻ കോൺഗ്രസ് സ്ഥാനാർത്ഥി റോബർട്ട് ബ്രൂസിനോട് ഒരു ലക്ഷത്തിലധികം വോട്ടുകൾക്ക് പരാജയപ്പെട്ട വിഷയത്തിൽ ചർച്ച നടത്തുന്നതിനിടയിലായിരുന്നു ഉദയ്യാർ വിവാദ പരാമർശം നടത്തിയത്.

ALSO READ: ‘ഇനിയും വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ’, രാജ്യത്തിന്റെ അഭിമാനമായി മാറിയ താരങ്ങളെ ആദരിച്ചുകൊണ്ട് മുഖ്യമന്ത്രി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News