തമിഴ്‌നാട്ടില്‍ ശക്തമായ മഴ തുടരുന്നു. കനത്ത മഴയെ തുടര്‍ന്ന് സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പട്ട് ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കുമാണ് അവധി.
അടുത്ത മൂന്ന് ദിവസം തമിഴ്‌നാട്ടില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ(ഐഎംഡി) മുന്നറിയിപ്പ്. ഈ മാസം 12 മുതല്‍ 16 വരെയുള്ള തീയതികളില്‍ തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കല്‍ എന്നിവിടങ്ങളില്‍ ഒറ്റപ്പെട്ട കനത്തതോ അതിശക്തമായതോ ആയ മഴയാണ് പ്രതീക്ഷിക്കുന്നത്.
Also Read : ജീവനൊടുക്കിയ കണ്ണൂര്‍ മുന്‍ എഡിഎം കൈക്കൂലി വാങ്ങിയതായി സംരംഭകന്‍
ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പട്ട് ജില്ലകളിലുള്ള ജീവനക്കാര്‍ക്ക് ഈ മാസം 18 വരെ വര്‍ക്ക് ഫ്രം ഹോം അനുവദിക്കണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ ഐടി കമ്പനികളോട് നിര്‍ദേശിച്ചു. മഴക്കാല മുന്നൊരുക്കങ്ങള്‍ അവലോകനം ചെയ്യാന്‍ തിങ്കളാഴ്ച എംകെ സ്റ്റാലിന്‍ യോഗം വിളിച്ചിരുന്നു.
ഒക്ടോബര്‍ 14 മുതല്‍ 16 വരെ തമിഴ്‌നാട്, പുതുച്ചേരി, കാരയ്ക്കല്‍ പ്രദേശങ്ങളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുള്ളയായും കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അതേസമയം ശക്തമായ മഴയില്‍ വെള്ളപ്പൊക്ക സാഹചര്യത്തെ നേരിടാന്‍ സംസ്ഥാനം പൂര്‍ണ സജ്ജമാണെന്ന് ജില്ലാ ഭരണകൂടങ്ങള്‍ അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here