ദളപതിയോട് തലൈവർ, ‘വിമർശകർ നീണാൾ വാഴട്ടെ.! – നടൻ വിജയ്ക്ക് കുറിക്കു കൊള്ളുന്ന മറുപടിയുമായി തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ

തൻ്റെ പാർട്ടിയുടെ പ്രഥമ സംസ്ഥാന സമ്മേളനത്തിനിടെ ഡിഎംകെയ്ക്ക് എതിരെ ഗുരുതര ആരോപണങ്ങൾ ഉന്നയിച്ച നടൻ വിജയ്ക്ക് മറുപടി നൽകി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ഡിഎംകെയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രിക കള്ളം നിറഞ്ഞതാണെന്നും അധികാരം പിടിക്കാനുള്ള ലക്ഷ്യമായിരുന്നു അതിനെന്നും ആരോപിച്ച വിജയ്ക്കാണ് സ്റ്റാലിൻ മറുപടി നൽകിയത്. ‘ഞങ്ങളുടെ സർക്കാർ ഒന്നും ചെയ്തിട്ടില്ലെന്ന് ചിലർ അവകാശപ്പെടുന്നു. ഏത് പാർട്ടിയായാലും അവരെല്ലാം ഇത് കാണണം. ഞങ്ങൾ നൽകിയ വാഗ്ദാനങ്ങൾ എന്തായാലും ഞങ്ങൾ നിറവേറ്റി. ബാക്കിയുള്ള ഒന്നോ രണ്ടോ കാര്യങ്ങൾ ഉടൻ നടപ്പാക്കും’.

ALSO READ: പാലക്കാട് തെരഞ്ഞെടുപ്പ് തീയതി മാറ്റിയത് സ്വാഗതാര്‍ഹം: സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി

മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ  ചെന്നൈയിലെ കൊളത്തൂർ നിയമസഭാ മണ്ഡലത്തിലെ ഒരു പരിപാടിയിൽ പ്രസംഗിക്കുന്നതിനിടെ പറഞ്ഞു. മാത്രമല്ല, ദ്രാവിഡ മാതൃകാ ഭരണത്തിന് നന്ദി പറഞ്ഞ് കേന്ദ്രസർക്കാർ പുറത്തുവിട്ട വളർച്ചയുമായി ബന്ധപ്പെട്ട വിവിധ വിവരങ്ങളിലും തമിഴ്‌നാട് മികച്ച പ്രകടനമാണ് കാഴ്ചവെച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പുതിയ പാർട്ടികൾ തുടങ്ങുന്നവർ ഡിഎംകെയുടെ നാശമാണ് ആഗ്രഹിക്കുന്നത്. നാലുവർഷത്തെ സർക്കാരിൻ്റെ വിജയത്തെക്കുറിച്ച് ചിന്തിക്കാൻ അവരോട് താഴ്മയോടെ ഞാൻ പറയുന്നു. ഞങ്ങളുടെ ജോലി ജനങ്ങളുടെ പ്രയോജനത്തിനായി പ്രവർത്തിക്കുക എന്നതാണ്. അനാവശ്യമായി ആരോടും അതിൽ പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും സ്റ്റാലിൻ തുടർന്ന് കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News