രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍ കേരളത്തിലെത്തി. നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തിയ തമിഴ്‌നാട് മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ ഡി എം കെ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ നിരവധി പേര്‍ എത്തിയിരുന്നു.
ഇന്ന് കുമരകത്ത് താമസിക്കുന്ന എം കെ സ്റ്റാലിന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തും. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ച വിഷയം പിണറായി വിജയനുമായി ചര്‍ച്ച ചെയ്യുമെന്ന് സ്റ്റാലിന്‍ നേരത്തെ അറിയിച്ചിരുന്നു.
Also Read: ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉദയാസ്തമയ പൂജ; ദേവസ്വം ഭരണസമിതിക്ക് നോട്ടീസയച്ച് സുപ്രീംകോടതി
വൈക്കം സത്യഗ്രഹത്തില്‍ തന്തൈ പെരിയാര്‍ പങ്കെടുത്തതിന്റെ ശതാബ്ദി ആഘോഷ സമാപനത്തില്‍ പങ്കെടുക്കാനാണ് സ്റ്റാലിന്‍ കേരളത്തില്‍ എത്തിയത്. നാളെ വൈക്കത്ത് നടക്കുന്ന വൈക്കം സത്യാഗ്രഹ ശതാബ്ദി സമാപന പരിപാടിയില്‍ ഇരു മുഖ്യമന്ത്രിമാരും പങ്കെടുക്കും.
തന്തൈ പെരിയാര്‍ സ്മാരകം ഉദ്ഘാടനം നാളെനവീകരിച്ച തന്തൈ പെരിയാര്‍ സ്മാരകത്തിന്റെ ഉദ്ഘാടനവും തമിഴ്‌നാട് സര്‍ക്കാരിന്റെ വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സമാപനവും നാളെ എം.കെ.സ്റ്റാലിന്‍ ഉദ്ഘാടനം ചെയ്യും.
ദ്രാവിഡ കഴക അധ്യക്ഷന്‍ കെ.വീരമണി മുഖ്യാതിഥിയാകും. വൈക്കം വലിയ കവലയിലെ പെരിയാര്‍ സ്മാരകം ഉദ്ഘാടനത്തിനു ശേഷം ബീച്ച് മൈതാനിയില്‍ പൊതുസമ്മേളനം നടക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here