500 സംശയങ്ങൾ, 1000 നിഗൂഢതകൾ, 2000 അബദ്ധങ്ങൾ; കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി

കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. രണ്ടായിരം രൂപയുടെ കറൻസി പിന്‍വലിച്ചതിന് പിന്നാലെയാണ് എം.കെ. സ്റ്റാലിൻ കേന്ദ്ര സർക്കാരിനെ വിമർശിച്ച് രംഗത്തെത്തിയത്. കർണ്ണാടകയിൽ ബി.ജെ.പിക്കേറ്റ കനത്ത പരാജയം മറച്ചുവെക്കാനുള്ള തന്ത്രമാണ് കേന്ദ്രത്തിന്റേതെന്ന് സ്റ്റാലിൻ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു 2000 രൂപാ നോട്ട് പിൻവലിച്ചു കൊണ്ടുള്ള ഉത്തരവ് ആർ.ബി.ഐ. പുറപ്പെടുവിച്ചത്. ഇതിന് പിന്നാലെ വിവിധ കോണിൽ നിന്ന് രൂക്ഷ വിമർശനങ്ങളും ഉയർന്നിരുന്നു.

‘500 സംശയങ്ങൾ, 1000 നിഗൂഢതകൾ, 2000 അബദ്ധങ്ങൾ. കർണാടകയിലെ കനത്ത പരാജയം മറച്ചുവെക്കാനുള്ള വിദ്യ’ എന്നാണ് സ്റ്റാലിൻ ട്വിറ്ററിൽ കുറിച്ചത് .

2000 രൂപയുടെ നോട്ടുകൾ സെപ്റ്റംബര്‍ 30 വരെ മാറ്റിയെടുക്കാമെന്ന് ആര്‍.ബി.ഐ വ്യക്തമാക്കിയിട്ടുണ്ട്. അതുവരെ നോട്ടുകളുടെ നിയമപ്രാബല്യം തുടരും. നിലവില്‍ കൈവശമുള്ള 2000-ത്തിന്റെ നോട്ടുകള്‍ ഉപയോഗിക്കുന്നതിന് തടസ്സമില്ലെന്നും അധികൃതര്‍ അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
sbi-celebration

Latest News