ഭക്ഷണം രുചിക്കാൻ തമിഴ്‌നാട്‌ മുഖ്യമന്ത്രി എറണാകുളം തെക്കൻ പറവൂർ അന്നപൂർണ റസ്റ്റോറന്റിലെത്തി

വൈക്കത്തേക്കുള്ള രണ്ടാംയാത്രയിലും ഭക്ഷണം രുചിക്കാൻ തമിഴ്‌നാട്‌ മുഖ്യമന്ത്രി എറണാകുളം തെക്കൻ പറവൂർ അന്നപൂർണ റസ്റ്റോറന്റിലെത്തി. ഇത്തവണ പ്രഭാതഭക്ഷണം കഴിക്കാനാണ്‌ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ‘അന്നപൂർണ’യിൽ കയറിയത്‌. ഹോട്ടലിൽനിന്ന് പഴംപൊരിയും ഇഡലിയും കേസരിയും രുചിച്ചായിരുന്നു വൈക്കത്തേക്ക്‌ പോയത്‌.

വ്യാഴാഴ്‌ച വൈക്കത്ത് തന്തൈപെരിയാർ സ്‌മാരകത്തിന്റെയും ഗ്രന്ഥശാലയുടെയും ഉദ്‌ഘാടനച്ചടങ്ങിൽ പങ്കെടുക്കാനാണ്‌ സ്‌റ്റാലിൻ കേരളത്തിലെത്തിയത്‌. വൈക്കത്തേക്കുള്ള യാത്രയിൽ ബുധൻ രാവിലെ സ്റ്റാലിൻ ഹോട്ടലിലെത്തി. കഴിഞ്ഞവർഷവും വൈക്കത്ത് പരിപാടികഴിഞ്ഞ്‌ മടങ്ങിയ സ്റ്റാലിൻ ഇവിടെനിന്ന് ഭക്ഷണം കഴിച്ചിരുന്നു.

Also read: ഇരുപത്തിമൂന്ന് കിലോയോളം കഞ്ചാവുമായി കുപ്രസിദ്ധ മയക്കുമരുന്ന് കടത്തുകാരൻ പിടിയിൽ

ഹോട്ടലുടമ ഇസക്കി മുത്തു, മാനേജർ ശരത് എന്നിവർ ചേർന്ന് സ്റ്റാലിനെ സ്വീകരിച്ചു. ഭക്ഷണത്തിനുശേഷം കാണാൻ എത്തിയവർക്ക് ഒപ്പം സെൽഫിയുമെടുത്തശേഷമാണ് അദ്ദേഹം മടങ്ങിയത്. സ്റ്റാലിൻ ഹോട്ടലിൽ വരുന്നതിന്റെ ഭാഗമായി രാവിലെ സുരക്ഷാ ഉദ്യോഗസ്ഥരും ആരോഗ്യവിഭാഗവും ഹോട്ടലിൽ പരിശോധന നടത്തിയിരുന്നു.

വൈക്കത്തെ പരിപാടിയിൽ പങ്കെടുക്കുന്നതിനായി ഇതുവഴി യാത്ര ചെയ്ത തമിഴ്നാട് മന്ത്രി എൻ കയൽവിഴി സെൽവരാജും ഉച്ചയ്‌ക്ക്‌ അന്നപൂർണയിൽ എത്തി ഭക്ഷണം കഴിച്ചാണ്‌ വൈക്കത്തേക്ക് തിരിച്ചത്‌.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News