തമിഴ്‌നാട്ടിൽ ദളിത് ബാലന് നേരെ ആക്രമണം.കാറിന്റെ പൊടിപിടിച്ച വിൻഡോ ഗ്ലാസിൽ എഴുതിയതിനായിരുന്നു ആക്രമണം. ഇത് തടയാൻ ശ്രമിച്ച രണ്ട് പേർക്ക് കുത്തേറ്റതോടെ സംഭവം കൂടുതൽ വഷളയായി. സംഭവത്തിൽ 26 കാരനായ മോഹൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു.
നാലാം ക്ലാസുകാരനായ കുട്ടിക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കടയിൽ പോയി തിരികെ വീട്ടിലേക്ക് പോകും വഴി മോഹൻ ഈ ബാലനെയും രണ്ട് സുഹൃത്തുക്കളെയും വീട്ടിലേക്ക് വിളിച്ചുകൊണ്ടുപോയി ആക്രമിക്കുകയായിരുന്നു.
തന്നെ മുറിക്കുള്ളിൽ പൂട്ടിയിട്ടിട്ട് കെട്ടിയിട്ട് തല്ലിയെന്നാണ് കുട്ടി പിന്നീട് അറിയിച്ചത്.ഇത് തടയാൻ ശ്രമിച്ചതിനിടെ തന്റെ സുഹൃത്തുകൾക്ക് പരുക്ക് പറ്റിയെന്നും കുട്ടി പറഞ്ഞിട്ടുണ്ട്.
ALSO READ; സംഭവത്തിൽ 26 കാരനായ മോഹൻ എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു
കുട്ടിയുടെ കരച്ചിൽ കേട്ട് മോഹന്റെ വീട്ടിലേക്ക് എത്തിയ കുട്ടിയുടെ അമ്മയെയും പ്രതി ആക്രമിച്ചു. ഈ മർദ്ദനം തടയാൻ ശ്രമിച്ച രണ്ട് പേരെ മോഹൻ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തു.സംഭവത്തിൽ പരുക്ക് പറ്റിയ രണ്ട് പേരും അവിനാശി സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്. മർദ്ദനമേറ്റ കുട്ടിയേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.
അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ കുടുംബം ചെയൂർ പൊലീസ് സ്റ്റേഷന് മുൻപിൽ പ്രതിഷേധം സംഘടിപ്പിച്ചു. പ്രതി മോഹനെതിരെ എസ്.സി/ എസ്.ടി ആക്ട് പ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബന്ധുക്കളുടെ പ്രതിഷേധം.തുടർന്ന് സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ചെയൂർ പൊലീസ് അറിയിച്ചു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here