ശബരിമലയില്‍ സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് തമിഴ്നാട് ദേവസ്വം മന്ത്രി ശേഖര്‍ ബാബു. 50 വര്‍ഷമായി ശബരിമലയില്‍ വന്നു പോകുന്ന തനിക്ക് ഇത്രയും നല്ലൊരു അനുഭവം ഇതിന് മുന്‍പ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
തമിഴ്‌നാട് മുഖ്യമന്ത്രിയും കേരള മുഖ്യമന്ത്രിയും നല്ല സുഹൃത്തുക്കളാണ്. അതുപോലെയാണ് ദേവസം മന്ത്രി വി.എന്‍ വാസവനും , താനുമായും ഉള്ളത്. തമിഴ് മക്കള്‍ക്ക് വി എന്‍ വാസവനോട് വലിയ മതിപ്പാണ് ഉള്ളതെന്നും ശേഖര്‍ ബാബു സന്നിധാനത്ത് പറഞ്ഞു.
അതേസമയം ഇന്ന് ദീപാരാധനയ്ക്ക് ശേഷം, ഭക്തരുടെ മനം നിറച്ച് കിഴക്ക് പൊന്നമ്പലമേട്ടിൽ മകര ജ്യോതി തെളിക്കും. മകരവിളക്ക് ദർശനം സാധ്യമാകുന്ന എല്ലായിടങ്ങളിലും പർണശാലകൾ ഇപ്പോൾ തന്നെ നിറഞ്ഞു കഴിഞ്ഞു.
കഴിഞ്ഞ രണ്ട് ദിവസമായി ദർശനത്തിന് എത്തിയ തീർത്ഥാടകർ മലയിറങ്ങാതെ ഇതിനായുള്ള കാത്തിരിപ്പിലാണ്. ശബരിമലയിലും നിലക്കലിലും, പമ്പയിലും സമീപ പ്രദേശങ്ങളിലുമായി 5000 പോലീസുകാർ സുരക്ഷ ഒരുക്കും.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here