അരിക്കൊമ്പന് സുഖമെന്ന് തമിഴ്നാട്; വീഡിയോ പങ്കുവെച്ച് വനംവകുപ്പ്

കോതയാര്‍ ഡാമിന് സമീപം വിഹരിക്കുന്ന അരിക്കൊമ്പന്‍റെ കൂടുതല്‍ വിഡിയോ ദൃശ്യങ്ങള്‍ തമിഴ്നാട് വനം വകുപ്പ് പുറത്തുവിട്ടു. 20 ദിവസമായി ആന ഈ മേഖലയില്‍ തന്നെയാണ്. ഭക്ഷണവും വെള്ളവും ധാരാളമായുള്ള പ്രദേശത്താണ് അരിക്കൊമ്പനുള്ളത്. തുമ്പിക്കൈയിലെ പരുക്ക് ഉണങ്ങിയെന്നും വനം വകുപ്പ് ജീവനക്കാര്‍ അറിയിച്ചു. കോതയാര്‍ ഡാം പരിസരത്ത് മറ്റ്ആനകളും ആനക്കൂട്ടങ്ങളും ഉണ്ടെങ്കിലും അരിക്കൊമ്പന്‍ ഇവിയെ ഒറ്റയാനായി തുടരുകയാണ്. മറ്റ് ആനകളുമായി ചങ്ങാത്തമോ കലഹമോയില്ലെന്നും വാച്ചര്‍മാര്‍ പറഞ്ഞു.

മൂന്നാഴ്ചയായി കോതയാര്‍ ഡാം പരിസരത്ത് തന്നെ തുടരുന്നതിനാല്‍ കോതയാറിന് ഏറ്റവും അടുത്തുള്ള കേരളത്തിലെ നെയ്യാര്‍ പേപ്പാറ അഗസ്ത്യ വനമേഖലകളിലേക്ക് അരിക്കൊമ്പനെത്താനുള്ള സാധ്യത കുറവാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കരുതുന്നു. ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലാത്ത അരിക്കൊമ്പന്‍ മറ്റ് ആനക്കൂട്ടങ്ങള്‍ക്കൊപ്പം ചേരാനുള്ള സാധ്യതയും അവര്‍ തള്ളിക്കളയുന്നില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News