ഇന്ത്യയുടെ അഭിമാന താരം ആര്‍.പ്രഗ്‌നാനന്ദയ്ക്ക് ജന്മനാട്ടില്‍ ഉജ്ജ്വല വരവേല്‍പ്പൊരുക്കി തമിഴ്‌നാട് സര്‍ക്കാര്‍

ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ രാജ്യത്തിന്റെ അഭിമാനമായി മാറിയ ആര്‍.പ്രഗ്‌നാനന്ദയ്ക്ക് ജന്മനാട്ടില്‍ ഉജ്വല വരവേല്‍പ്പ്. തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനും മകന്‍ ഉദയനിധി സ്റ്റാലിനും ഷാള്‍ അണിയിച്ചു സ്വീകരിച്ചു.30 ലക്ഷം രൂപയും പ്രശസ്തി പത്രവുമാണ് പ്രഗ്‌നാനന്ദയ്ക്ക് നല്‍കിയത്.

മിടുക്കനായ പ്രഗ്‌നാനന്ദയെ കണ്ടുമുട്ടിയതില്‍ സന്തോഷമുണ്ട് .പ്രഗ്‌നാനന്ദയുടെ നേട്ടം തമിഴ്‌നാടിനും മുഴുവന്‍ രാജ്യത്തിനും മഹത്വം കൊണ്ടുവന്നു. വെല്ലുവിളികളിലും മുന്നോട്ടു പോകുകയെന്നും സ്റ്റാലിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ചു.

Also Read: സ്വത്ത് സമ്പാദന കേസ്; മാത്യു കുഴല്‍നാടന് മറുപടി നല്‍കി സി വി വര്‍ഗീസ്

അതേസമയം ചെന്നൈ വിമാനത്താവളത്തില്‍ സംസ്ഥാന കായിക വകുപ്പിന്റെ നേതൃത്വത്തില്‍ ഗംഭീര വരവേല്‍പ്പാണ് പ്രഗ്‌നാനന്ദയ്ക്ക് ലഭിച്ചത്. സര്‍ക്കാര്‍ പ്രതിനിധികളും അഖിലേന്ത്യ ചെസ്സ് ഫെഡറേഷന്‍ ഭാരവാഹികളും പ്രഗ്‌നാനന്ദയെ സ്വീകരിക്കാന്‍ എത്തിയിരുന്നു. വാദ്യമേളത്തിന്റെ അകമ്പടിയോടെയാണ് പ്രഗ്‌നാനന്ദയെ വരവേറ്റത്.

ലോക ചെസ്സ് ചാമ്പ്യന്‍ഷിപ്പില്‍ മുപ്പത്തിരണ്ട്കാരന്‍ മാഗ്‌നസ് കാള്‍സണോട് പൊരുതിയാണ് പതിനെട്ടുകാരന്‍ ആര്‍ .പ്രഗ്‌നാനന്ദ രണ്ടാം സ്ഥാനം നേടിയത്. അഭിമാനം തോന്നുവെന്നും ലോക ചാമ്പ്യന്‍ഷിപ് യോഗ്യത നേടുകയാണ് അടുത്ത ലക്ഷ്യമെന്നുമാണ് പ്രഗ്‌നാനന്ദ മാധ്യമങ്ങളോട് പ്രതികരിച്ചത്.

Also Read: വാക്കുതര്‍ക്കം; സുഹൃത്തിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News