കേരള- തമിഴ്‌നാട് അതിര്‍ത്തിയില്‍ നിപ പരിശോധന ശക്തമാക്കി തമിഴ്‌നാട് സര്‍ക്കാര്‍. പാലക്കാട് ജില്ലയില്‍ തമിഴ്‌നാടുമായി അതിര്‍ത്തി പങ്കിടുന്ന മുഴുവന്‍ ചെക്‌പോസ്റ്റുകളിലുമാണ് തമിഴ്‌നാട് ആരോഗ്യ വകുപ്പ് പരിശോധന തുടങ്ങിയത്. കേരളത്തില്‍ നിപ സ്ഥിരീകരിച്ചതോടെയാണ് പരിശോധന ആരംഭിച്ചത്.
വാളയാര്‍, മീനാക്ഷിപുരം, ഗോവിന്ദപുരം, ആനക്കട്ടി തുടങ്ങി കേരള – തമിഴ്‌നാട് അതിര്‍ത്തികളിലാണ് തമിഴ്‌നാട് ആരോഗ്യവകുപ്പ് പരിശോധന ആരംഭിച്ചത്. വാഹന യാത്രികരുടെ ആരോഗ്യ സ്ഥിതി പരിശോധിച്ച ശേഷമാണ് തുടര്‍യാത്ര അനുവദിക്കുന്നത്. 100 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ ടെംപറേച്ചറുണ്ടെങ്കില്‍ ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കും.
കേരളത്തിലെ മലപ്പുറത്ത് പതിനാലുകാരന്‍ നിപ ബാധിച്ച് മരിച്ചതിന്റെ പശ്ചാത്തലത്തിലാണ് 24 മണിക്കൂറും നീളുന്ന പരിശോധന തമിഴ്‌നാട് ആരോഗ്യ വകുപ്പ് നടത്തുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here