പൊന്നിയിന്‍ സെല്‍വന്‍2വിന് തമിഴ്‌നാട്ടില്‍ സ്‌പെഷ്യല്‍ ഷോക്ക് അനുമതി ഇല്ല

ആരാധകര്‍ കാത്തിരിക്കുന്ന മണിരത്‌നം ചിത്രമാണ് പൊന്നിയിന്‍ സെല്‍വന്‍2. 2022 സെപ്റ്റംബര്‍ 30 ന് പുറത്ത് ഇറങ്ങിയ ആദ്യ പതിപ്പ് ഏകദേശം 500 കോടി രൂപയോളമാണ് കളക്ഷന്‍ ഇനത്തില്‍ ചിത്രം സ്വന്തമാക്കിയത്. രണ്ടാംഭാഗം ഇത് മറികടക്കും എന്ന പ്രതീക്ഷയാണ് അണിയറ പ്രവര്‍ത്തകര്‍ക്ക്. എന്നാല്‍ തമിഴ്‌നാട് സര്‍ക്കാരിന്റെ തീരുമാനം ആരാധകരെ നിരാശയിലാക്കിയിട്ടുണ്ട്.

രണ്ടാം ഭാഗത്തിന് തമിഴ്‌നാട്ടില്‍ സ്‌പെഷ്യല്‍ ഷോ ഉണ്ടായിരിക്കില്ലെന്ന് അറിയിച്ചിരിക്കുകയാണ് സര്‍ക്കാര്‍. നിയന്ത്രണം ഏര്‍പ്പെടുത്തിയതിന്റെ കാരണം ഇതുവരെ തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. എന്നാല്‍ കേരളത്തിലും കര്‍ണാടകയിലും പുലര്‍ച്ചെ 5നും 6നും സ്‌പെഷ്യല്‍ ഷോയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊന്നിയിന്‍ സെല്‍വന്റെ സ്‌പെഷ്യല്‍ ഷോ ഒഴിവാക്കിയത് ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുമെന്നാണ് വിലയിരുത്തലുകള്‍. സ്‌പെഷ്യല്‍ ഷോകള്‍ക്ക് തമിഴ്നാട് സര്‍ക്കാര്‍ അനുമതി നല്‍കാത്തതിനാല്‍ രാവിലെ 9 മണിക്കാണ് ആദ്യ ഷോ നടക്കുക. അമേരിക്കയില്‍ പുലര്‍ച്ചെ 1.30നാകും ആദ്യ റിലീസ്.

തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിലായിട്ടാണ് പൊന്നിയിന്‍ സെല്‍വന്‍ 1 തിയറ്ററുകളില്‍ എത്തിയത്. ‘പൊന്നിയിന്‍ സെല്‍വന്‍ 2’ ഏപ്രില്‍ 28 നാണ് പ്രദര്‍ശനത്തിനെത്തുന്നത്. ലോകമെമ്പാടമുള്ള 3200 സ്‌ക്രീനുകളിലാണ് ചിത്രം റിലീസ് ചെയ്യുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News