വാക്ക് പാലിച്ച് സ്റ്റാലിന്‍; സെപ്റ്റംബര്‍ 15 മുതല്‍ വീട്ടമ്മമാര്‍ക്ക് മാസ ശമ്പളമായി 1000 രൂപ നല്‍കും

തമിഴ്‌നാട്ടില്‍ വീട്ടമ്മമാര്‍ക്ക് മാസ ശമ്പളമായി 1000 രൂപ നല്‍കുമെന്ന പ്രഖ്യാപനം നടപ്പിലാക്കുന്നു. മന്ത്രിസഭാ യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനമുണ്ടായത്. സെപ്തംബര്‍ 15 മുതല്‍ ശമ്പളവിതരണം നടപ്പാക്കാനാണ് തീരുമാനം. റേഷന്‍ കാര്‍ഡില്‍ പേരുള്ള, മറ്റു വരുമാനങ്ങള്‍ ഒന്നും ഇല്ലാത്തവര്‍ക്കാണ് വേതനമായി ആയിരം രൂപ നല്‍കുക.

Also Read- വന്ദേഭാരതില്‍ യുവാവ് ടിക്കറ്റെടുക്കാതെ ശുചിമുറിയില്‍ കയറിയിരുന്ന സംഭവം; റെയില്‍വേയ്ക്ക് ഒരു ലക്ഷം രൂപയുടെ നഷ്ടം

ഒരുപിടി ജനകീയ തീരുമാനങ്ങളുമായിട്ടായിരുന്നു രണ്ട് വര്‍ഷം മുമ്പ് സ്റ്റാലിന്റെ ഭരണത്തുടക്കം. സ്ത്രീകള്‍ക്ക് ബസില്‍ സൗജന്യ യാത്ര, പാല്‍ വില കുറയ്ക്കല്‍, ദളിതര്‍ക്കും ട്രാന്‍സ്‌ജെന്‍ഡറുകള്‍ക്കുമായി ക്ഷേമപദ്ധതികള്‍, വീട്ടമ്മമാര്‍ക്ക് ശമ്പളം തുടങ്ങിയ പ്രഖ്യാപനങ്ങായിരുന്നു ഇതില്‍ പ്രധാനം.

Also Read- ഭാര്യയുമായി വിവാഹേതര ബന്ധമെന്ന് സംശയം; സുഹൃത്തിന്റെ കഴുത്ത് മുറിച്ച് രക്തം കുടിച്ച് യുവാവ്; അറസ്റ്റ്

സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള പ്രഭാത ഭക്ഷണ പരിപാടിയും വീട്ടമ്മമാര്‍ക്ക് ഗാര്‍ഹിക ജോലികള്‍ക്ക് ശമ്പളം നല്‍കാനുള്ള പദ്ധതിയുമാണ് കൂടുതലായി സ്വീകരിക്കപ്പെട്ടത്. ഡിഎംകെ സര്‍ക്കാര്‍ മൂന്നാം വര്‍ഷം പിന്നിട്ട വേളയിലാണ് വീട്ടമ്മമാര്‍ക്കുള്ള ശമ്പളമെന്ന വാഗ്ദാനം സ്റ്റാലിന്‍ നടപ്പിലാക്കുന്നത്. ധാരാളം ജനക്ഷേമ പദ്ധതികള്‍ തുടങ്ങാനും കോടികളുടെ നിക്ഷേപം സംസ്ഥാനത്ത് എത്തിക്കാനും സ്റ്റാലിന്‍ സര്‍ക്കാരിനായെന്നാണ് പൊതുവിലയിരുത്തപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News