സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം പിന്‍വലിച്ച് തമിഴ്‌നാട് സര്‍ക്കാര്‍

സി.ബി.ഐ അന്വേഷണത്തിനുള്ള പൊതുസമ്മതം പിന്‍വലിച്ച് തമിഴ്‌നാട് സര്‍ക്കാര്‍. വൈദ്യുതി മന്ത്രി വി സെന്തില്‍ ബാലാജിയുടെ അറസ്റ്റിന് പിന്നാലെയാണ് തമിഴ്‌നാടിന്റെ നീക്കം. സംസ്ഥാനത്ത് എന്തെങ്കിലും അന്വേഷണം നടത്തുന്നതിന് മുമ്പ് കേന്ദ്ര അന്വേഷണ ഏജന്‍സിക്ക് ഇനി തമിഴ്നാട് സര്‍ക്കാരില്‍ നിന്ന് അനുമതി വാങ്ങേണ്ടി വരും.

Also Read- മസ്തിഷ്‌ക മരണം സംഭവിച്ചെന്ന് റിപ്പോര്‍ട്ട് നല്‍കി അവയവദാനം; സമഗ്ര അന്വേഷണം വേണമെന്ന് ഡിവൈഎഫ്‌ഐ

സി.ബി.ഐ.ക്ക് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടുകൂടി മാത്രം കേസെടുക്കാവുന്ന സംസ്ഥാനങ്ങളുടെ എണ്ണം ഇതോടെ പത്തായി. നേരത്തേ കേരളം, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ്, മേഘാലയ, മിസോറാം, പഞ്ചാബ്, തെലങ്കാന, പശ്ചിമബംഗാള്‍, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ സിബിഐ അന്വേഷണത്തിനുള്ള പൊതുസമ്മതം പിന്‍വലിച്ചിരുന്നു.

Also Read- ബൈക്കപകടത്തില്‍ മരിച്ച ഡി വൈ എഫ് ഐ നേതാവിന്റെ ഭാര്യയും മരിച്ചു

കള്ളപ്പണം ആരോപിച്ചാണ് വി. സെന്തില്‍ ബാലാജിയെ ഇ.ഡി. അറസ്റ്റുചെയ്തത്. ഇ.ഡി. ചോദ്യം ചെയ്യുന്നതിനിടെ സെന്തില്‍ ബാലാജിക്ക് നെഞ്ചുവേദന അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News