സുപ്രീം കോടതിയുടെ നിർദേശപ്രകാരം കെ പൊന്മുടിയെ സത്യപ്രതിജ്ഞയ്ക്ക് ക്ഷണിച്ച് തമിഴ്നാട് ഗവർണർ ആർ എൻ രവി. അറ്റോണി ജനറലാണ് സുപ്രീം കോടതിയെ ഇക്കാര്യം അറിയിച്ചത്. വരവില്‍ക്കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന കേസില്‍ കഴിഞ്ഞ ഡിസംബറില്‍ തടവുശിക്ഷ ലഭിച്ചതിനെത്തുടര്‍ന്നാണ് പൊന്‍മുടിയുടെ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടത്. എന്നാൽ ശിക്ഷ സുപ്രീം കോടതി സ്റ്റേ ചെയ്തതിന് പിന്നാലെ സ്റ്റാലിൻ വീണ്ടും പൊന്മുടിയെ മന്ത്രിയാക്കാൻ ശുപാർശ ചെയ്തു. എന്നാൽ ഗവർണർ ഇതി നെ എതിർത്തതിന്റെ തുടർന്ന് തമിഴ്‌നാടാ സർക്കാർ കോടതിയെ സമീപിക്കുകയായിരുന്നു.
ഗവർണർ എന്താണ് ചെയ്യുന്നതെന്നും സുപ്രീം കോടതിയെ എതിർക്കുകയാണ് ചെയ്യുന്നതെന്നും സുപ്രീം കോടതി വിമർശിച്ചു. ഗവര്‍ണര്‍ ഉടന്‍ നടപടിയെടുത്തില്ലെങ്കില്‍ വെള്ളിയാഴ്ച തങ്ങള്‍ക്ക് ഉത്തരവിടേണ്ടിവരുമെന്നും കോടതി പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് കെ പൊന്മുടിയെ മന്ത്രിയാകാനുള്ള ഗവർണറുടെ ക്ഷണം. ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് പൊന്മുടി മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും.
Also Read: കെജ്‌രിവാളിന്റെ അറസ്റ്റിൽ ദില്ലിയിൽ പ്രതിഷേധം ശക്തം; മന്ത്രിമാരായ അതിഷിയും സൗരഭും അറസ്റ്റിൽ
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here