കലയും കായികവിനോദവും സ്കൂൾ സിലബസിൽ ഉൾപ്പെടുത്താൻ തമിഴ്നാട് സർക്കാർ

tn school project

അടുത്ത അധ്യയനവർഷം മുതൽ കലയും കായികവിനോദങ്ങളും തമിഴ്നാട്ടിലെ സ്കൂളുകളിൽ പ്രധാന പാഠ്യവിഷയങ്ങളാക്കാൻ സ്റ്റാലിൻ സർക്കാർ. പാഠ്യേതര പ്രവർത്തനങ്ങൾ എന്ന നിലയിൽ ആയിരിക്കില്ല ഇവ ഉൾപ്പെടുത്തുക. കലയും കായികവിനോദവും സിലബസുമായി സംയോജിപ്പിക്കും. കുട്ടികളുടെ വൈകാരികവും ശാരീരികവുമായ സന്തോഷത്തിലൂന്നിയുള്ള വളർച്ച സുഗമമാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കമെന്ന് വിദ്യാഭ്യാസവകുപ്പ് അധികൃതർ അറിയിച്ചു.

കലയും കായികവിനോദങ്ങളും ഉൾപ്പെടുത്തിയുള്ള പുതിയ സിലബസ് പ്രൈമറിതലത്തിൽത്തന്നെ തുടങ്ങാനാണ് തീരുമാനം. അപ്പർപ്രൈമറി മുതൽ ഹൈസ്കൂൾതലംവരെ ഇത് കൂടുതൽ വിപുലപ്പെടുത്തും.

ALSO READ; സമ്പൂര്‍ണ പ്ലസ് ആപ്പ്: കുട്ടികളുടെ ഹാജര്‍നിലയടക്കം അറിയാം; രക്ഷിതാക്കളും സ്കൂളും തമ്മിലുള്ള ദൂരം ഇനി ഒരു ക്ലിക്ക് അകലെ

സർക്കാർ നിയോഗിച്ച അക്കാദമിക് വിദഗ്ധരുടെ പ്രത്യേകസമിതി ഓരോ കുട്ടികൾക്കും താത്പര്യമുള്ള കലകളും കായികവിനോദങ്ങളും കൃത്യമായി മനസ്സിലാക്കി അതിനനുസരിച്ചാവും പ്രവർത്തനങ്ങൾ ക്രമീകരിക്കുക. കലാവിദ്യാഭ്യാസത്തിൽ സംഗീതം, നൃത്തം, ചിത്രരചന, സാഹിത്യരചന തുടങ്ങിയവയുണ്ടാകും. ഇതിൽ ഏതെങ്കിലും കല കുട്ടിക്ക് തെരഞ്ഞെടുക്കാം. അതിൽ സർഗാത്മകത വളർത്തിയെടുക്കാനുള്ള പിന്തുണ കുട്ടികൾക്കു നൽകും.

കായികവിനോദങ്ങളിലും ഇതേ രീതിയായിരിക്കും. ഫിസിക്കൽ എജുക്കേഷൻ ക്ലാസുകൾ ആഴ്ചയിൽ കൂടുതൽ ദിവസങ്ങളിലായി വിപുലപ്പെടുത്തും.ഗ്രാമീണ, ആദിവാസി മേഖലകളിലെ കുട്ടികൾക്ക് മെച്ചപ്പെട്ട മൈതാനങ്ങളും കായികോപകരണങ്ങളും അടക്കം കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News