‘കേന്ദ്രത്തിനെതിരായ പോരാട്ടം’, കേരളത്തിനൊപ്പം തമിഴ്‌നാടും, പിന്തുണ പ്രഖ്യാപിച്ച് എം കെ സ്റ്റാലിൻ; മലയാളത്തിൽ കുറിപ്പ് പങ്കുവെച്ചു

കേന്ദ്രസർക്കാരിന്റെ സാമ്പത്തിക അവഗണനയ്ക്കെതിരേ ഡൽഹിയിൽ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും നടത്തുന്ന സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ഡിഎംകെ. തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിൻ ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുഖ്യമന്ത്രി പിണറായി വിജയനയച്ച കത്തിലാണ് സ്റ്റാലിൻ ഇക്കാര്യം വ്യക്തമാക്കിയത്.

ALSO READ: ആറരവയസ്സുകാരിയെ ലൈംഗീകമായി പീഡിപ്പിച്ചു; 52കാരന് 42വര്‍ഷം കഠിനതടവ്

‘തെക്കേ ഇന്ത്യയില്‍ ഞങ്ങളും സഖാവ് പിണറായിയും, കിഴക്ക് ബഹുമാനപ്പെട്ട സഹോദരി മമതയും, കൂടാതെ നമ്മുടെ ഭരണഘടനയിൽ അചഞ്ചലമായ വിശ്വാസമുള്ള നേതാക്കൾ എല്ലാവരും ഇന്ന് സംസ്ഥാന സ്വയംഭരണത്തിനായി ഒരുമിച്ച്‌ നിൽക്കുന്നു’വെന്ന് ഫേസ്ബുക്കിലൂടെ സ്റ്റാലിൻ അറിയിച്ചു. സംസ്ഥാന സ്വയംഭരണം എന്ന മുദ്രാവാക്യത്തിന്റെ തീജ്വാലകളെ അണയ്ക്കാൻ ബിജെപിയ്ക്ക്‌ ഒരിക്കലും കഴിയില്ലെന്നും, ധനകാര്യം, ഭരണം മുതലായവയിൽ സംസ്ഥാനങ്ങളുടെ അവകാശങ്ങൾ നമ്മൾ ഉറപ്പായും ഉയർത്തിപ്പിടിക്കുമെന്നും സ്റ്റാലിൻ കത്തിൽ വ്യക്തമാക്കി.

ALSO READ: ‘കടൈസി വ്യവസായി’ലെ അമ്മ മകന്റെ അടിയേറ്റ് മരിച്ചു

അതേസമയം, ഡൽഹി ജന്തർ ജന്തറിൽ എട്ടിന് രാവിലെ 11 മുതൽ ഉച്ചയ്ക്ക് ഒന്നുവരെയാണ് സമരം നടക്കുക. സമരം രാംലീല മൈതാനത്തിലേക്ക് മാറ്റണമെന്ന് പൊലീസ് ആവശ്യപ്പെട്ടെങ്കിലും തീരുമാനം പിന്നീട് മാറ്റുകയായിരുന്നു. സമരത്തിനെതിരെ കേരളത്തിലെ കോൺ​ഗ്രസ് മുഖം തിരഞ്ഞ് നിൽക്കുമ്പോൾ കേന്ദ്രസർക്കാരിനെതിരെ കർണാടകയിലെ കോൺ​ഗ്രസ് സർക്കാർ സമരം പ്രഖ്യാപിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News