ഇഡി അറസ്റ്റ് ചെയ്ത് എട്ടുമാസത്തിന് ശേഷം വകുപ്പില്ലാ മന്ത്രിയായി തുടരുകയായിരുന്ന തമിഴ്‌നാട് മന്ത്രി വി സെന്തില്‍ രാജിവച്ചു. സര്‍ക്കാര്‍ ജോലിക്ക് കോഴ വാങ്ങി, കള്ളപ്പണം വെളിപ്പിച്ചു എന്ന കേസിലുമാണ് ഇഡി സെന്തിലിനെ അറസ്റ്റ് ചെയ്തത്.
2023 ജൂണ്‍ 13നായിരുന്നു അറസ്റ്റ്. 18 മണിക്കൂറോളം ചോദ്യം ചെയ്തതിനുശേഷമായിരുന്നു അറസ്റ്റ്. പിന്നാലെ നെഞ്ചുവേദന അനുഭവപ്പെടുന്നതായി പറഞ്ഞ മന്ത്രിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.
2013- 14ല്‍ മന്ത്രിയായിരിക്കെ ഡ്രൈവര്‍, കണ്ടക്ടര്‍, മെക്കാനിക്ക്, എഞ്ചിനീയര്‍ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്തു കോഴ വാങ്ങിയെന്നായിരുന്നു കേസ്. സ്റ്റാലിന്‍ മന്ത്രിസഭയില്‍ വൈദ്യുതി മന്ത്രിയായിരുന്നു സെന്തില്‍. നിലവില്‍ പുഴല്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുകയാണ് സെന്തില്‍ ബാലാജി.
ALSO READ: ബാങ്കിംഗ് രംഗത്ത് നിന്ന് പൊതുപ്രവർത്തനത്തിലേക്ക്; ചാഴികാടന്റെ യാത്ര ഇങ്ങനെ…
അടുത്തിടെ, ജാമ്യാപേക്ഷ പരിഗണിക്കവെ, മാസങ്ങളോളം ജയിലില്‍ കിടന്നിട്ടും മന്ത്രിയായി സെന്തില്‍ ബാലാജി മന്ത്രിസഭയില്‍ തുടരുന്നതിന്റെ ഔചിത്യത്തെ മദ്രാസ് ഹൈക്കോടതി ചോദ്യം ചെയ്തിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here