നവകേരള സദസിന്റെ മാതൃകയിൽ തമിഴ്‌നാട്ടിൽ മക്കളുടൻ മുതൽവർ

തമിഴ്‌നാടും കേരളത്തിന്റെ നവകേരള സദസ്സിന്റെ മാതൃകപകർത്തുന്നു. ‘മക്കളുടൻ മുതൽവർ’ അഥവാ മുഖ്യമന്ത്രി ജനങ്ങൾക്കൊപ്പം എന്ന പേരിൽ സർക്കാർ സേവനം ജനങ്ങൾക്ക് എളുപ്പത്തിൽ എത്തിക്കുന്ന പരിപാടി സംഘടിപ്പിക്കാനാണ്‌ ഒരുങ്ങുന്നത്‌. തിങ്കളാഴ്‌ച കോയമ്പത്തൂരിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പദ്ധതിക്ക് തുടക്കം കുറിക്കും. മുഖ്യമന്ത്രിക്കൊപ്പം മറ്റ്‌ മന്ത്രിമാർ അതത്‌ ജില്ലയിലെ ക്യാമ്പിൽ പങ്കെടുക്കും.

ALSO READ: ‘നേരം പുലരും മുൻപ് 100 ബാനറുകൾ’; ഗവർണർക്കെതിരെ പ്രതിഷേധക്കടലായി എസ്എഫ്ഐ

ആദ്യഘട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങളിൽ പ്രത്യേക ക്യാമ്പ്‌ നടത്തി 13 പ്രധാന വകുപ്പുകളിലെ പരാതി പരിഹരിക്കുകയാണ്‌ ലക്ഷ്യം. പ്രളയം ബാധിച്ച നാല്‌ ജില്ല ഒഴിവാക്കി 1,745 പ്രത്യേക ക്യാമ്പാണ്‌ സംഘടിപ്പിക്കുന്നത്‌. രണ്ടാംഘട്ടത്തിൽ ഗ്രാമപ്രദേശങ്ങളിൽ ക്യാമ്പ്‌ നടത്തും. ലഭിക്കുന്ന പരാതികൾ ‘മക്കളുടൻ മുതൽവർ’ വെബ്‌സൈറ്റിൽ അപ്‌ലോഡ് ചെയ്യും. ഓൺലൈനായും പരാതി നൽകാം. 30 ദിവസത്തിനകം തീർപ്പാക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration