നിയമലംഘനം: റോബിൻ ബസ് പിടിച്ചെടുത്ത് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ്

നിയമം ലംഘിച്ച് സർവീസ് നടത്തുന്ന റോബിൻ ബസ് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്തു. പെർമിറ്റ് ലംഘിച്ചുവെന്ന് കാണിച്ചാണ് കോയമ്പത്തൂർ വെസ്റ്റ് ആർടിഒ ബസ് പിടിച്ചെടുത്തത്. യാത്രിക്കാരിൽ ഒരാൾ കോയമ്പത്തൂരിൽ ഇറങ്ങിയത് നിയമം ലംഘിച്ചെന്ന് തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് അറിയിച്ചു.

also read: റെക്കോര്‍ഡ് ഹിറ്റ്മാന്‍; ഒരു ലോകകപ്പില്‍ കൂടുതല്‍ റണ്‍സെടുത്ത ക്യാപ്റ്റനായി രോഹിത് ശര്‍മ്മ

അതേസമയം അഭിഭാഷകനുമായി ബന്ധപ്പെട്ട ശേഷം അടുത്ത നടപടികളിലേക്ക് കടക്കുമെന്നും AIP നിയമപ്രകാരം മാത്രമേ ബസ് സർവീസ് നടത്തിയിട്ടുള്ളു. ബസ് വിട്ട് തരും വരെ ബസ്സിനകത്ത് തന്നെ തുടരുമെന്നും ബസുടമ റോബിൻ ഗിരീഷ് പറഞ്ഞു. കഴിഞ്ഞ ദിവസവും ബസ് തടഞ്ഞ് തമിഴ്നാട് എം വി ഡി പിഴ ചുമത്തിയിരുന്നു. ഇത് വകവെക്കാതെയാണ് ബസ് ഇന്നും സർവീസ് നടത്തിയത്.

also read: ‘ധൂം’ സംവിധായകന്‍ സഞ്ജയ് ഗാധ്വി അന്തരിച്ചു

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News