തൃശൂരില്‍ എടിഎം കവര്‍ച്ച നടത്തിയ സംഘം തമിഴ്‌നാട്ടില്‍ പിടിയില്‍, ഒരാള്‍ കൊല്ലപ്പെട്ടു

തൃശൂരില്‍ എടിഎം കവര്‍ച്ച നടത്തിയ സംഘത്തെ തമിഴ്‌നാട് പൊലീസ് പിടികൂടി. പൊലീസും കവര്‍ച്ചാ സംഘവും തമ്മിലുള്ള ഏറ്റുമുട്ടലില്‍ മോഷ്ടാക്കളിലൊരാള്‍ വെടിയേറ്റ് മരിച്ചു. ഹരിയാന സ്വദേശികളായ ആറുപേരാണ് പിടിയിലായത്. സംഭവത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റിട്ടുണ്ട്. നാമക്കല്‍ കുമാരപാളയത്തുവച്ചാണ് സംഘത്തിനെ പൊലീസ് പിടികൂടിയത്.

ALSO READ:  ഉടനെ തന്നെ ഈ രണ്ട് ആപ്പുകൾ മൊബൈലിൽ നിന്നും ഡിലീറ്റ് ചെയ്തോ ; തട്ടിപ്പുമായി ഹാക്കർമാർ രംഗത്തുണ്ട്

കേരളത്തില്‍ നിന്നും കണ്ടെയ്‌നറില്‍ മോഷണത്തിന് ഉപയോഗിച്ച കാറുള്‍പ്പെടെ കയറ്റി രക്ഷപ്പെട്ട സംഘത്തെ തമിഴ്‌നാട് പൊലീസ് പിന്തുടര്‍ന്നു. അമിതവേഗതയിലായിരുന്ന കണ്ടെയ്‌നര്‍ മറ്റ് രണ്ട് കാറുകളിലും നാലു ബൈക്കുകളിലും ഇടിക്കുകയും ചെയ്തു.

ALSO READ: വർഗീയ ശക്തികൾക്ക് സഹായകമാകുന്ന പ്രചാരണ വേലയാണ് അൻവറിൻ്റേത്: മന്ത്രി പി രാജീവ്

ലോറിയില്‍ നിന്നും നിരവധി ആയുധങ്ങളും കവര്‍ച്ച ചെയ്ത 65 ലക്ഷം രൂപയും കണ്ടെത്തിയിട്ടുണ്ട്. കാറിലെത്തിയ നാലംഗ സംഘമാണ് മാപ്രാണം, കോലഴി, ഷൊര്‍ണൂര്‍ റോഡ് എന്നിവിടങ്ങളിലെ എടിഎമ്മുകള്‍ ഗ്യാസ് കട്ടര്‍ ഉപയോഗിച്ച് തകര്‍ത്ത് പണം കവര്‍ന്നത്. സിസിടിവി ക്യാമറകളില്‍ കറുത്ത പെയ്ന്റ് സ്‌പ്രേ ചെയ്ത ശേഷമായിരുന്നു കവര്‍ച്ച.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News