35 കോടിയുടെ തിമിംഗല ഛര്‍ദിയുമായി 6 മലയാളികള്‍ തമിഴ്‌നാട് പൊലീസിന്റെ പിടിയില്‍

35 കോടിയുടെ തിമിംഗല ഛര്‍ദിയുമായി 6 മലയാളികള്‍ തമിഴ്നാട് പോലീസിന്റെ പിടിയില്‍. പ്രതികളില്‍ നിന്ന് 36 കിലോ ആമ്പര്‍ഗ്രീസ് കണ്ടെടുത്തു. സംശയാസ്പദമായ സാഹചര്യത്തില്‍ കാണപ്പെട്ട പ്രതികളുടെ കാര്‍ പരിശോധിച്ചപ്പോഴാണ് തിമിംഗല ഛര്‍ദിയെന്നറിയപ്പെടുന്ന ആമ്പര്‍ഗ്രിസ് കണ്ടെത്തിയത്. തമിഴ്നാട് മാര്‍ത്താണ്ടത്തിന് അടുത്ത് റെയില്‍വെ സ്റ്റേഷന് സമീപത്ത് വച്ചാണ് മലയാളികളായ ആറ് പേരെ സംശയാസ്പദമായ സാഹചര്യത്തില്‍ പൊലീസ് കാണുന്നത്. തുടര്‍ന്ന് ഇവര്‍ സഞ്ചരിച്ചിരുന്ന കാറില്‍ നടത്തിയ പരിശോധനയില്‍ 35 കോടിയുടെ തിമിംഗല ഛര്‍ദ്ദി തമിഴ്നാട് പൊലീസ് കണ്ടെത്തി. 36 കിലോയുടെ് തിമിംഗല ഛര്‍ദിയെന്നറിയപ്പെടുന്ന ആമ്പര്‍ഗ്രിസ് കണ്ടെത്തിയത്.

Also Read: കണ്ണൂര്‍ സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐ ക്ക് സര്‍വ്വാധിപത്യം

വില്പനക്കായി കൊണ്ടുവന്നതാണെന്ന് ഇവര്‍ പോലീസിനോട് സമ്മതിച്ചു. തിരുവനന്തപുരം സ്വദേശികളായ വിവേകാനന്ദന്‍, ജയന്‍ , ദിലീപ് , കൊല്ലം സ്വദേശി നൈജൂ, പാലക്കാട് സ്വദേശികളായ ബാലകൃഷ്ണന്‍, വീരന്‍ എന്നിവരാണ് പ്രതികള്‍. ഇവരെ കുടുതല്‍ ചോദ്യം ചെയ്യാനായി തമിഴ്നാട് പോലീസിന്റെ പ്രത്യേക സംഘത്തിന് കൈമാറി.കടലിലെ നിധി, ഒഴുകുന്ന സ്വര്‍ണം എന്നൊക്കെയാണ് തിമിംഗലങ്ങളുടെ ഛര്‍ദ്ദി അഥവാ ആമ്പര്‍ഗ്രിസ് അറിയപ്പെടുന്നത്.

Also Read: കാനഡയ്ക്ക് കടുത്ത ഭാഷയില്‍ മറുപടി നല്‍കി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍

കോടികളാണ് ആമ്പര്‍ഗ്രിസിന് വിപണിയില്‍ ലഭിക്കുക.ഖരരൂപത്തില്‍ മെഴുക് പോലെയാണ് ഇത് കാണപ്പെടുക. തിമിംഗലങ്ങളുടെ ഉദരത്തില്‍ സൃഷ്ടിക്കപ്പെടുന്ന തവിട്ടു നിറത്തോടുകൂടിയ മെഴുകുപോലുള്ള വസ്തുവാണിത്. പ്രധാനമായും സുഗന്ധദ്രവ്യങ്ങള്‍ നിര്‍മിക്കാനാണ് ആമ്പര്‍ഗ്രിസ് ഉപയോഗിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News