നിരോധിത  പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനയെന്ന് പരാതി : തമിഴ്‌നാട്ടിൽ കടക്കാരന്റെ മുഖത്തടിച്ച് പൊലീസ് ഉദ്യോഗസ്ഥൻ, പിന്നാലെ നടപടി

TAMIL NADU CCTV

നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന ചോദ്യം ചെയ്യാൻ കടയിലെത്തിയ പൊലീസ് ഉദ്യോഗസ്ഥൻ അറുപത്തിയഞ്ചുകാരനായ കടക്കാരന്റെ മുഖത്തടിച്ചതിൽ വൻ പ്രതിഷേധം. തമിഴ്‍നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം.

ALSO READ; ‘പാർക്കിങ് ഏരിയയിൽ നിന്നും ബൈക്കെടുക്കാൻ പോയതാണ്…പക്ഷേ തിരികെ വന്നില്ല’: ചെന്നൈ എയർഷോ ദുരന്തത്തിൽ വേദനിപ്പിക്കുന്ന പ്രതികരണവുമായി യുവതി

നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പന നടക്കുന്നുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്നാണ് സബ് ഇൻസ്പെക്ടറായ ജീവാനന്ദം കടയിലെത്തിയത്. തുടർന്ന് കടക്കാരനെ ഇയാൾ ചോദ്യംചെയ്തു. എന്നാൽ കടയിൽ പുകയില ഉൽപ്പന്നങ്ങൾ വിൽക്കുന്നില്ലെന്നാണ് ഇയാൾ മറുപടി നൽകിയത്. ഇതിന് പിന്നാലെ എസ്ഐ ഇയാളുടെ മുഖത്തടിക്കുകയായിരുന്നു.

ALSO READ; മാസ്സ് റീ എൻട്രി നടത്താൻ ഡസ്റ്റർ: മുഖം മിനുക്കി പുതിയ മോഡൽ ഉടൻ എത്തിയേക്കും

ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. പൊലീസ് ഉദ്യോഗസ്ഥൻ കടക്കാരന്റെ മുഖത്തടിക്കുന്നതും തുടർന്ന് കടക്കാരൻ പൊലീസ് ഉദ്യോഗസ്ഥന്റെ കാലിൽ വീണ് മാപ്പപേക്ഷിക്കുന്നതും വീഡിയോയിൽ വ്യക്തമായി കാണാം. ഈ വീഡിയോ സോഷ്യൽ മീഡിയയിൽ അടക്കം വലിയ രീതിയിൽ പ്രചരിച്ചതോടെ പൊലീസ് ഉദ്യോഗസ്ഥനെതിരെ വകുപ്പ് തല നടപടി സ്വീകരിച്ചു. അദ്ദേഹത്തിനെതിരെ വിശദമായ അന്വേഷണവും പൊലീസ് നടത്തുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News