തമിഴ്‌നാട്ടിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് ശ്രീ വൈകുണ്ഠത്ത് ട്രെയിനില്‍ രണ്ടുദിവസമായി കുടുങ്ങിക്കിടന്ന യാത്രക്കാരെ രക്ഷപ്പെടുത്തി. വെള്ളം ഇറങ്ങിയതോടെ കാല്‍നടയായി പുറത്ത് എത്തിച്ച യാത്രക്കാരെ പ്രത്യേക ട്രെയിനില്‍ ചെന്നൈയിലേക്ക് കൊണ്ടുപോയി.
ഏകദേശം 36 മണിക്കൂറിന് ശേഷമാണ് ട്രെയിനില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താനായത്. എന്‍.ഡി.ആര്‍.എഫും തമിഴ്നാട് ഫയര്‍ ആന്‍ഡ് റെസ്‌ക്യൂ സര്‍വീസ് ജീവനക്കാരും ശ്രമിച്ചിട്ടും തിങ്കളാഴ്ചയും പ്രദേശത്തെത്താനായില്ല.
Also Read : ട്രെയിന്‍ യാത്ര പോകുകയാണോ ? ടിക്കറ്റിനോടൊപ്പം ഈ നമ്പരുകളും സൂക്ഷിക്കാം; മുന്നറിയിപ്പുമായി പൊലീസ്
തുടര്‍ന്ന് കഴിഞ്ഞ ദിവസം സമീപപ്രദേശത്ത് വെള്ളമിറങ്ങി തുടങ്ങിയതോടെയാണ് രക്ഷാപ്രവര്‍ത്തനം വീണ്ടും ആരംഭിച്ചത്. ഡിസംബര്‍ 17ന് രാത്രി മുതല്‍ 800 ഓളം യാത്രക്കാര്‍ റെയില്‍വേ സ്റ്റേഷനില്‍ കുടുങ്ങിയിരുന്നു. അവരില്‍ 300 ഓളം പേരെ അടുത്ത ദിവസം അടുത്തുള്ള സ്‌കൂളിലേക്ക് മാറ്റിയിരുന്നു.
ALSO READ: ശബരിമല തീർത്ഥാടനത്തോടനുബന്ധിച്ച് സ്‌പെഷ്യൽ ട്രെയിൻ
ശ്രീവൈകുണ്ഠം റെയില്‍വേ സ്റ്റേഷനില്‍ ഞായറാഴ്ച രാത്രിയോടെയാണ് ചെന്നൈയിലേക്കുള്ള തിരുചെന്തൂര്‍ എക്‌സ്പ്രസ് കനത്ത മഴയില്‍ കുടങ്ങിയത്. ഇതില്‍ കുടുങ്ങിപ്പോയ ഗര്‍ഭിണിയായ യുവതിയെ ഹെലിക്കോപ്റ്റര്‍ വഴി രക്ഷ്‌പ്പെടുത്തിയിരുന്നു. ഭക്ഷണം പോലുമില്ലാതെ ദുരിതത്തിലായിരുന്നു യാത്രക്കാര്‍.
ഇന്ത്യന്‍ വ്യോമസേനയുടെ വിമാനത്തില്‍ ഭക്ഷണം എത്തിക്കാന്‍ തീരുമാനിച്ചെങ്കിലും പ്രതികൂല കാലാവസ്ഥ മൂലം അതും തടസപ്പെടുകയായിരുന്നു. എന്നാല്‍ പ്രദേശവാസികള്‍ കഴിയാവുന്നത്ര യാത്രക്കാര്‍ക്ക് ഭക്ഷണം നല്‍കി സഹായവുമായി എത്തിയിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here