‘ഈ വിജയം പഠനം മുടക്കാത്ത അച്ഛന്; തമിഴ്‌നാട് പ്ലസ്ടു പരീക്ഷയില്‍ 600/600 മാര്‍ക്കും നേടി അഭിമാനമായി നന്ദിനി

തമിഴ്‌നാട് ഹയര്‍സെക്കന്‍ഡറി പരീക്ഷയില്‍ 600/600 മാര്‍ക്കും നേടി വിദ്യാര്‍ത്ഥിനി. ഡിണ്ടിഗല്‍ ജില്ലയിലെ സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂള്‍ വിദ്യാര്‍ത്ഥിനി എസ് നന്ദിനിയാണ് ഈ അപൂര്‍വ നേട്ടം കൈവരിച്ചത്. തമിഴ്, ഇംഗ്ലീഷ്, ഇക്കണോമിക്സ്, കൊമേഴ്സ്, അക്കൗണ്ടന്‍സി, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍ എന്നീ ആറ് വിഷയങ്ങളിലും നന്ദിനി നൂറില്‍ നൂറ് മാര്‍ക്ക് നേടി.

സ്‌കൂളിലും വീട്ടിലും തന്റേതായ പദ്ധതികളും ടൈംടേബിളും തയ്യാറിക്കയാണ് നന്ദിനി പഠിച്ചിരുന്നത്. ബുദ്ധിമുട്ടുള്ള വിഷയങ്ങള്‍ പഠിക്കാന്‍ അധികസമയം കണ്ടെത്തുകയും ചെയ്തിരുന്നു. അച്ഛന്‍രെ കഠിനാധ്വാനമാണ് തനിക്ക് ഈ നിലയിലെത്താന്‍ സാധിച്ചതിന് പിന്നില്‍. പഠനം മുടക്കാത്ത അച്ഛന്് ഈ വിജയം സമ്മാനിക്കുന്നുവെന്നും നന്ദിനി പറയുന്നു. മരപ്പണിക്കാരനായ എസ് ശരവണകുമാറിന്റെയും വീട്ടമ്മയായ എസ് ബാനുപ്രിയയുടെയും മകളാണ് നന്ദിനി. തുടര്‍ന്ന് ചാര്‍ട്ടേഴ്സ് അക്കൗണ്ടന്‍സി പഠിക്കാനാണ് നന്ദിനി താത്പര്യപ്പെടുന്നത്. ആറാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു സഹോദരനും ഉണ്ട്.

തിങ്കളാഴ്ചയാണ് ഡിജിഇ ഹയര്‍സെക്കന്‍ഡറി ഫലപ്രഖ്യാപനം നടത്തിയത്. പരീക്ഷ എഴുതി എട്ട് ലക്ഷത്തിലധികം പേരില്‍ 94.03 ശതമാനം വിദ്യാര്‍ത്ഥികള്‍ തുടര്‍ പഠനത്തിന് യോഗ്യത നേടി. പെണ്‍കുട്ടികളുടെ വിജയശതമാനം 96.38 ആണ്. ആണ്‍കുട്ടികളില്‍ 91.45 ശതമാനം പേര്‍ വിജയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News