എ ഐ ക്യാമറകളെ പറ്റി പഠിക്കാന്‍ തമിഴ്‌നാട് സംഘം കേരളത്തില്‍ എത്തി

ഗതാഗത നിയമലംഘനം കുറക്കാന്‍ സംസ്ഥാനം നടപ്പിലാക്കിയ എ ഐ ക്യാമറകളെ പറ്റി പഠിക്കാന്‍ തമിഴ്‌നാട് സംഘം കേരളത്തില്‍ എത്തി. തമിഴ്‌നാട് ജോയിന്റ് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണറുടെ നേതൃത്വത്തിലുള്ള സംഘം മന്ത്രി ആന്റണി രാജുവുമായും കൂടിക്കാഴ്ച്ച നടത്തി.

Also Read: കാഷ്യു ബോര്‍ഡിന്റെ ഒരു വര്‍ഷത്തെ പ്രവര്‍ത്തനത്തിനായി 43.55 കോടി രൂപ അനുവദിച്ചു

എ ഐ ക്യാമറകളുടെ പ്രവര്‍ത്തനം വിശദമായി പഠിക്കന്‍ തമിഴ്‌നാട് ജോയിന്റ് ട്രാന്‍സ്പോര്‍ട് കമ്മീഷണര്‍ എ.എ മുത്തുവിന്റെ നേതൃത്വത്തില്‍ ഉള്ള സംഘമാണ് കേരളത്തില്‍ എത്തിയത്. 3 ദിവസത്തെ സന്ദര്‍ശനത്തിന് എത്തിയ സംഘം എ ഐ ക്യാമറകളുടെ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന സെന്‍ട്രല്‍ കണ്‍ട്രോള്‍ റൂം, മറ്റ് കണ്‍ട്രോള്‍ റൂമുകള്‍ കെല്‍ട്രോള്‍ എന്നിവിടങ്ങളിലും എ ഐ കാമറകള്‍ സ്ഥാപിച്ച സ്ഥലങ്ങളിലും എത്തി വിശദമായ വിവരങ്ങള്‍ മനസിലാക്കി.റോഡാപകടങ്ങള്‍ കുറക്കാന്‍ മികച്ച പദ്ധതിയാണ് കേരളം നടപ്പിലാക്കിയതെന്നും, പദ്ധതി താഴിനാട്ടില്‍ നടപ്പോയിലാക്കുന്നത് പരിഗണനയില്‍ ആണെന്നും സന്ദര്‍ശനത്തിനെതിയ ഉദ്യോഗസ്ഥര്‍ പറഞ്ഞു.

Also Read: പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടിയെ പലതവണ പീഡിപ്പിച്ചു; കൊല്ലുമെന്ന് ഭീഷണി; ജോത്സ്യന്‍ അറസ്റ്റില്‍

കേരളത്തെ മറ്റ് സംസ്ഥാങ്ങള്‍ മാതൃകയാക്കുന്നതില്‍ അഭിമാനമുണ്ടെന്നും. വിവാദമുണ്ടാക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയാണ് ഇതെന്നും മന്ത്രി ആന്റണി രാജുവും പ്രതികരിച്ചു

എ ഐ കാമറകള്‍ സ്ഥാപിച്ചതിന് ശേഷം സംസ്ഥാനത്തെ ഗതാഗത നിയമലംഘനങ്ങള്‍ കുറയുകയും മരണ നിരക്ക് പകുതിയില്‍ താഴെയവുകയും ചെയ്തിട്ടുണ്ട്. ഇതാണ് പദ്ധതിയെ പറ്റി പഠിക്കാന്‍ കൂടുതല്‍ സംസ്ഥാങ്ങള്‍ക്ക് പ്രേരണയാകുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News