തമിഴ്നാട് നീലഗിരി പന്തല്ലൂരിൽ മൂന്നുവയസുകാരിയെ കൊന്ന പുലിയെ പിടികൂടി. ഞായറാഴ്ച ഉച്ചയോടെ അംബ്രോസ് വളവിനടത്തുവെച്ച് മയക്കുവെടി വെച്ചാണ് പുലിയെ പിടികൂടിയത്. കേരള വനംവകുപ്പിന്റെ വയനാട്ടിൽ നിന്നുള്ള പ്രത്യേക ദൗത്യസംഘവും തമിഴ്നാട് വനം വകുപ്പും ചേർന്നാണ് മയക്കുവെടി വെച്ചത്.
Also Read: കലോത്സവത്തില്‍ പങ്കെടുത്ത് ട്രെയിനില്‍ മടങ്ങവേ വിദ്യാര്‍ത്ഥിക്ക് അപകടം
ഉച്ചയ്‌ക്ക് 1.55 ഓടെയാണ് മയക്കുവെടിവെച്ചത്. വൈകിട്ട് 3.30തോടെ പുലിയെ കൂട്ടിലാക്കി.
പ്രതിഷേധങ്ങൾക്കിടെ പുലിയെ വനംവകുപ്പ് സംഘം സ്ഥലത്തുനിന്നും കൊണ്ടുപോയി. ഗൂഡലൂർ ഡിഎഫ്ഒ ഓഫീസിലേക്കാണ് മാറ്റിയത്. വനത്തിൽ തുറന്നുവിടണോയെന്ന് വനംവകുപ്പ് പിന്നീട് തീരുമാനിക്കും.
Also Read: എം വിജിൻ എംഎൽഎക്ക് എതിരായ പൊലീസ് നടപടി; എംഎൽഎ ആണെന്ന് മനസ്സിലായില്ലെന്ന് എസ്‌ഐ
രാവിലെ പ്രദേശവാസികൾ പുലിയെ നേരിട്ടുകണ്ടതോടെ വനംവകുപ്പ് ഉദ്യോഗസ്ഥർ ഇവിടെ തിരച്ചിൽ നടത്തുകയായിരുന്നു.പന്തല്ലൂർ ബിതേർക്കാട് മാംഗോ എസ്റ്റേറ്റിലെ തൊഴിലാളികളുടെ മകളായ നാൻസിയായിരുന്നു ശനിയാഴ്ച പുലിയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. അങ്കണവാടിയിൽ നിന്നും അമ്മയോടൊപ്പം വീട്ടിലേക്ക് പോകുമ്പോഴായിരുന്നു കുട്ടിയെ പുലി കടിച്ചുകൊണ്ടുപോയത്.മൂന്നാഴ്ചക്കിടെ പുലിയുടെ ആക്രമണത്തിൽ രണ്ട് പേർ മരിച്ചതോടെ വൻ ജനകീയ പ്രതിഷേധമാണ് പ്രദേശത്തുണ്ടായത്. പുലിയെ പിടികൂടിയെങ്കിലും വന്യമൃഗ ശല്യത്തിന് ശാശ്വത പരിഹാരമാവശ്യപ്പെട്ട് സമരം തുടരാനാണ് നാട്ടുകാരുടെ തീരുമാനം.
മൂന്നാഴ്ചയ്ക്കിടെ പന്തല്ലൂർ താലൂക്കിൽ അഞ്ചിടത്താണ് പുലിയുടെ ആക്രമണം ഉണ്ടായത്.
ഡിസംബര്‍ 21ന് പുലിയുടെ ആക്രമണത്തില്‍ ഒരു സ്ത്രീ മരിച്ചിരുന്നു. ജനുവരി നാലിന് പുലിയുടെ ആക്രമണത്തില്‍ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുകയായിരുന്ന നാല് വയസ്സുകാരിക്ക് പരിക്കേല്‍ക്കുകയും ചെയ്തു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here