ഓപ്പറേഷന്‍ തീയറ്ററില്‍ കയറി കുട്ടിയുടെ പൊക്കിള്‍ക്കൊടി മുറിച്ചു, വീഡിയോ ചാനലിലിട്ട് യൂട്യൂബര്‍; സംഭവം ചെന്നൈയില്‍

ഓപ്പറേഷന്‍ തീയറ്ററില്‍ കയറി കുട്ടിയുടെ പൊക്കിള്‍ കൊടി മുറിച്ച് യൂട്യൂബര്‍. ചെന്നൈയിലാണ് സംഭവം. ഇര്‍ഫാനെതിരെ തമിഴ്നാട് ആരോഗ്യവകുപ്പ് പരാതി നല്‍കി. ഷോളിങ്കനല്ലരൂര്‍ റെയിന്‍ബോ ചില്‍ഡ്രന്‍സ് ആശുപത്രിയിലായിരുന്നു ഇര്‍ഫാന്റെ ഭാര്യയുടെ പ്രസവം നടന്നത്.

ഭാര്യയുടെ പ്രസവദൃശ്യങ്ങള്‍ ഇര്‍ഫാന്‍ ചിത്രീകരിച്ചിരുന്നു. ഏകദേശം 16 മിനിറ്റ് നീണ്ട വീഡിയോയാണ് ചിത്രീകരിച്ചത്. ഇര്‍ഫാന്‍ കുട്ടിയുടെ പൊക്കിള്‍ കൊടി മുറിക്കുന്നത് വീഡിയോയില്‍ പകര്‍ത്തി. തീയറ്ററില്‍ കയറി കുട്ടിയുടെ പൊക്കിള്‍ കൊടി മുറിക്കുന്നതിന്റെ വീഡിയോ ഇര്‍ഫാന്‍ ചൊവ്വാഴ്ച യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തിരുന്നു.

Also Read : ‘എത്ര വലിയ ഡയലോഗ് കൊടുത്താലും ആ നടന്‍ ഫോട്ടോസ്റ്റാറ്റ് മെഷീനെപ്പോലെ പഠിച്ചെടുക്കും’: സുരാജ് വെഞ്ഞാറമൂട്

45 ലക്ഷം സ്ബ്സ്‌ക്രൈബേഴ്സ് ഉള്ള ഇര്‍ഫാന്റെ യൂട്യൂബ് ചാനലിലാണ് വീഡിയോ പങ്കുവച്ചത്. ഇത് നീക്കം ചെയ്യാനും ആരോ?ഗ്യ വകുപ്പ് നിര്‍ദേശിച്ചു. സംഭവത്തില്‍ ആശുപത്രി മാനേജ്‌മെന്റിന് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയതായി മെഡിക്കല്‍ സര്‍വീസ് ഡയറക്ടര്‍ ഡോ. ജെ രാജമൂര്‍ത്തി പറഞ്ഞു.

തമിഴ്‌നാട് ക്ലിനിക്കല്‍ എസ്റ്റാബ്ലിഷ്‌മെന്റ് നിയമമനുസരിച്ച് അണുവിമുക്തമായ ഓപ്പറേഷന്‍ തീയറ്ററിലേക്ക് ഇര്‍ഫാന്‍ ക്യാമറ കൊണ്ടുപോയതും സ്വയം കുട്ടിയുടെ പൊക്കിള്‍കൊടി മുറിച്ചതും നിയമലംഘനമാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News