മന്ത്രിസഭയ്ക്ക് അഭിവാദ്യവുമായി തമിഴ് പോസ്റ്ററുകള്‍; നവകേരള സദസിനെ നെഞ്ചേറ്റി വണ്ടിപ്പെരിയാര്‍

കന്നി നവകേരള സദസ് നടന്ന മഞ്ചേശ്വരത്ത് മന്ത്രിസഭയെ സ്വാഗതം ചെയ്ത് കര്‍ണാടക അതിര്‍ത്തി പങ്കിടുന്ന ഇടങ്ങളില്‍ കന്നട പോസ്റ്ററുകള്‍ നിരത്തിയിരുന്നു. ഇത് ഒരു വ്യത്യസ്ത അനുഭവമായിരുന്നു. ഇപ്പോള്‍ നവകേരള സദസ് ഇടുക്കിയിലെത്തി നില്‍ക്കുമ്പോള്‍ തമിഴ്‌നാട് അതിര്‍ത്തി പങ്കിടുന്ന വണ്ടിപ്പെരിയാറില്‍ തമിഴ് പോസ്റ്ററുകളാണ് നിരനിരയായി കാണുന്നത്.

ALSO READ:  ‘ഇടുക്കിയുടെ പൊതുപ്രസക്തിയുള്ളതും ജില്ലയുടെ പുരോഗതിയുമായി ബന്ധപ്പെട്ടതുമായ ഒട്ടേറെ നിർദേശങ്ങൾ ലഭിച്ചു’: മുഖ്യമന്ത്രി

നവകേരള സദസിന് വണ്ടിപ്പെരിയാറിലേക്ക് സ്വാഗതം എന്ന വലിയ അക്ഷരങ്ങളില്‍ കുറിച്ച് മുഖ്യമന്ത്രിയുടെയും മന്ത്രിസഭയിലെ മറ്റ് അംഗങ്ങളെയും ഉള്‍പ്പെടുത്തി അഭിവാദ്യങ്ങളുമായാണ് പോസ്റ്ററുകള്‍ നിരത്തുകളില്‍ പ്രത്യക്ഷപ്പെട്ടത്. കാസര്‍ഗോഡ് നിന്നും ആരംഭിച്ച് പാലക്കാടും തൃശ്ശൂരും താണ്ടി ഇടുക്കിയിലെത്തി നില്‍ക്കുമ്പോഴും തങ്ങളുടെ ആശങ്കകളും ആവലാതികളും മുഖ്യമന്ത്രിയെ അറിയിക്കാന്‍ ആയിരങ്ങളാണ് ഒഴുകി എത്തുന്നത്.

ALSO READ: ‘ഞാൻ കണ്ടു, ഞാനേ കണ്ടുള്ളൂ, ഞാൻ മാത്രേ കണ്ടുള്ളൂ’, പൃഥ്വിരാജിനും രഞ്ജിത്തിനുമൊപ്പമുള്ള ചിത്രം പങ്കുവെച്ച് നവ്യ നായർ

പ്രതിപക്ഷത്തിന്റെ ഭാഗത്ത് നിന്നും കനത്ത എതിര്‍പ്പുകളും വിമര്‍ശനവും ഉയരുന്ന സാഹചര്യത്തില്‍ എല്ലാ മേഖലകളിലുമുള്ള ജനങ്ങള്‍ സംസ്ഥാന സര്‍ക്കാരില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസത്തിന്റെ അടയാളങ്ങളാണ് പുറത്തുവരുന്ന ഓരോ പ്രതികരണങ്ങളും ആവേശം ഉയര്‍ത്തുന്ന ഇത്തരം അഭിവാദ്യങ്ങളും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News