16 കോടി രൂപയുടെ തട്ടിപ്പ്: തമിഴ് നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന്‍ അറസ്റ്റില്‍

പ്രമുഖ ചലച്ചിത്ര നിര്‍മാതാവ് രവീന്ദര്‍ ചന്ദ്രശേഖരന്‍ തട്ടിപ്പുകേസില്‍ അറസ്റ്റില്‍. വ്യവസായിയെ പറ്റിച്ച് 16 കോടി തട്ടിയെടുത്തെന്ന കേസിലാണ് രവീന്ദറിനെ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് അറസ്റ്റ് ചെയ്തത്. രവീന്ദര്‍ ചന്ദ്രശേഖരന്‍ ലിബ്ര പ്രൊഡക്ഷന്‍സ് എന്ന ബാനറില്‍ നിരവധി സിനിമകള്‍ നിര്‍മിച്ചിട്ടുണ്ട്.

ചെന്നൈ സ്വദേശിയായ ബാലാജിയാണ് രവീന്ദറിനെതിരെ പരാതി നല്‍കിയത്. മാലിന്യത്തെ ഊര്‍ജമാക്കി മാറ്റുന്ന ഒരു പദ്ധതിയുടെ പേരിലാണ് തട്ടിപ്പ് നടന്നതെന്ന് പരാതിയില്‍ പറയുന്നു. 2020-ലാണ് പരാതിയ്ക്കടിസ്ഥാനമായ സംഭവം. 2020 ഒക്ടോബറില്‍ പുതിയ പ്രൊജക്ടിന്റെ പേരുപറഞ്ഞ് രവീന്ദര്‍ ബാലാജിയെ സമീപിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് സെപ്റ്റംബര്‍ 17ന് ഇവര്‍ തമ്മില്‍ നിക്ഷേപ കരാറില്‍ ഏര്‍പ്പെടുകയും 15,83,20,000 രൂപ ബാലാജി രവീന്ദറിന് നല്‍കുകയും ചെയ്തു. എന്നാല്‍ തുക കൈപ്പറ്റിയ ശേഷം രവീന്ദര്‍ ബിസിനസ്സ് ആരംഭിക്കുകയോ പണം തിരികെ നല്‍കുകയോ ചെയ്തില്ലെന്നാണ് പരാതിയില്‍ പറയുന്നത്.

READ ALSO:സിംപിളായി വീട്ടിലുണ്ടാക്കാം ചിക്കന്‍ ലോലിപോപ്പ്

ബാലാജിയില്‍ നിന്ന് നിക്ഷേപം നേടിയെടുക്കാന്‍ രവീന്ദര്‍ വ്യാജരേഖയുണ്ടാക്കിയതായി പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തി. ഒളിവില്‍പ്പോയ പ്രതിയെ ചെന്നൈയില്‍ നിന്ന് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. ഇയാളെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിരിക്കുകയാണ്.
സുട്ട കഥൈ, നളനും നന്ദിനിയും, നട്പ്ന്നാ എന്നാന്ന് തെരിയുമാ, മുരുങ്ങക്കായ് ചിപ്‌സ് തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവാണ് രവീന്ദര്‍ ചന്ദ്രശേഖരന്‍. ടെലിവിഷന്‍ താരവും അവതാരകയുമായ മഹാലക്ഷ്മിയുമായുള്ള അദ്ദേഹത്തിന്റെ വിവാഹം ഏറെ ചര്‍ച്ചയായിരുന്നു.

READ ALSO:“മാരിമുത്തുവിന്റെ മരണം ഞെട്ടിച്ചു”; താരത്തിന്റെ വിയോഗത്തിൽ അനുശോചനം അർപ്പിച്ച് രജനീകാന്ത്

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News