സിനിമയുടെ വ്യാജ പകർപ്പ്; തമിഴ് റോക്കേഴ്സിനെതിരെ തമിഴ്നാട് പൊലീസും കേസെടുക്കും

tamil rockers

സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസിൽ തമിഴ് റോക്കേഴ്സ് ടീമിന് എതിരെ തമിഴ്നാട് പൊലീസും കേസ് എടുക്കും. കൊച്ചി സൈബർ ക്രൈം പൊലീസ് ആണ് രണ്ടു പ്രതികളെ ബെംഗളൂരൂവില്‍ നിന്നും പിടികൂടിയത്. പ്രതികളുമായി ബന്ധപ്പെട്ട വിവരങ്ങളും തെളിവുകളും കൊച്ചി പൊലീസ് തമിഴ്നാട് പൊലീസിന് കൈമാറും.

ടൊവിനോ തോമസ് നായകനായ അജയന്റെ രണ്ടാം മോഷണം എന്ന സിനിമയുടെ വ്യാജ പതിപ്പ് പ്രചരിപ്പിച്ച കേസിലാണ് രണ്ടു പ്രതികളെ കൊച്ചി സൈബർ ക്രൈം പൊലീസ് കഴിഞ്ഞ ദിവസം ബംഗളൂരുവിൽ നിന്നും പിടികൂടിയത്. തമിഴ്നാട് സ്വദേശികളും തമിഴ് റോക്കേഴ്സ് അംഗങ്ങളുമായ പ്രവീണ്‍ കുമാറും കുമരേശനുമാണ് പിടിയിലായത്. ഇവരിൽ നിന്ന് രജനീകാന്ത് നായകനായ വേട്ടയാൻ സിനിമയുടെ വ്യാജ പതിപ്പ് കണ്ടെത്തിയതോടെയാണ് തമിഴ്നാട് പൊലീസും കേസെടുക്കുന്നത്. പ്രതികളുമായി ബന്ധപ്പെട്ട വിവരങ്ങളും തെളിവുകളും കൊച്ചി പൊലീസ് തമിഴ്നാട് പൊലീസിന് കൈമാറും.

ALSO READ: കായംകുളം എം എസ് എം കോളേജിൽ യൂത്ത് കോൺഗ്രസ്  ഗുണ്ടകളെ ഉപയോഗിച്ച് യൂണിയൻ പിടിക്കാൻ ശ്രമം

എ ആർ എം സിനിമയുടെ സംവിധായകന്‍ ജിതിന്‍ ലാലിന്റെയും നിര്‍മ്മാതാവ് ലിസ്റ്റിന്‍ സ്റ്റീഫന്റെയും പരാതിയിലാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. ചിത്രം പ്രചരിപ്പിച്ച വെബ്സൈറ്റ് കേന്ദ്രീകരിച്ചുള്ള അന്വേഷണം പ്രതികളിലേക്ക് എത്തിച്ചു. സിനിമയുടെ വ്യാജപതിപ്പ് ഷൂട്ട് ചെയ്തത് കോയമ്പത്തൂരിലെ തിയേറ്ററില്‍ നിന്നാണെന്ന് സൈബര്‍ പൊലീസ് കണ്ടെത്തി. തമിഴ് റോക്കേഴ്സ് ആണ് ഇതിനു പിന്നിലെന്നും വ്യക്തമായി. പ്രവീൺകുമാറും കുമരേശനും ബംഗളുരുവിൽ ഉണ്ടെന്ന് അറിഞ്ഞതോടെ കൊച്ചിയിലെ പൊലീസ് സംഘം അവിടെയെത്തി പ്രതികളെ കസ്റ്റഡിയിൽ എടുത്തു. വെള്ളിയാഴ്ച രാത്രി പ്രതികളുമായി തിരിച്ചെത്തുകയും ചെയ്തു. കേസില്‍ കൂടുതൽ പ്രതികളുണ്ട് എന്നാണ് വിവരം. കസ്റ്റഡിയിലുള്ള പ്രതികളെ കൊച്ചി സൈബർ ക്രൈം പൊലീസ് വിശദമായി ചോദ്യംചെയ്ത് വരികയാണ്. സിനിമ റിലീസ് ചെയ്ത് രണ്ടാം ദിവസമാണ് എആര്‍എമ്മിൻ്റെ വ്യാജപതിപ്പ് ടെലഗ്രാമില്‍ എത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News