സംവിധായകന്‍ സിദ്ദിഖിന്റെ വിയോഗത്തില്‍ കുടുംബത്തിന്റെ ദു:ഖത്തില്‍ പങ്കുചേര്‍ന്ന് നടന്‍ സൂര്യ. കൊച്ചി കാക്കനാട്ടുള്ള സിദ്ദീഖിന്റെ വീട്ടിലെത്തിയാണ് അദ്ദേഹം അനുശോചനം രേഖപ്പെടുത്തിയത്. ഏറെ നേരെ സിദ്ദീഖിന്റെ കുടുംബത്തോടൊപ്പം കുടുംബത്തോടൊപ്പം അല്‍പ്പം സമയം ചെലവഴിച്ചിട്ടാണ് സൂര്യ പോയത്. നിർമാതാവ് രാജശേഖറും സൂര്യയ്ക്കൊപ്പം ഉണ്ടായിരുന്നു.പകരം വയ്ക്കാനാകാത്ത നഷ്ടമാണ് സിദ്ദീഖിന്റെ വിടവാങ്ങലെന്നായിരുന്നു സൂര്യ ട്വിറ്റർ കുറിച്ചത്. ഫ്രണ്ട്സ് എന്ന സിനിമ പല കാരണങ്ങളാൽ ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട സിനിമയായിരുന്നുവെന്നും സൂര്യ കുറിച്ചു.
also read :തലവേദനയാണോ വില്ലന്‍? കായം ഇങ്ങനെ ഉപയോഗിച്ചുനോക്കൂ, ഫലമറിയാം നിമിഷങ്ങള്‍ക്കുള്ളില്‍
‘‘ഒരു സീനിൽ നമ്മുടെ ചെറിയൊരു സംഭാവനയെപ്പോലും ഒരു മടിയും കൂടാതെ അഭിനന്ദിക്കാൻ ശ്രമിക്കുന്ന സംവിധായകനായിരുന്നു സിദ്ദീഖ് സർ. അദ്ദേഹം എപ്പോഴും നമ്മെ പ്രോത്സാഹിപ്പിച്ചുകൊണ്ടിരിക്കും. ഷൂട്ടിലാണെങ്കിലും എഡിറ്റിലാണെങ്കിലും എന്റെ പ്രകടനത്തിലെ അദ്ദേഹത്തിന്റെ നിരീക്ഷണങ്ങൾ അപ്പോൾ തന്നെ അറിയിക്കുമായിരുന്നു. ഫിലിം മേക്കിങ് എന്ന പ്രോസസിനെ ഇഷ്ടപ്പെടാനും ആസ്വദിക്കാനും അദ്ദേഹം എന്നെ പഠിപ്പിച്ചു. ഫ്രണ്ട്സ് സിനിമ ചെയ്യുമ്പോൾ അദ്ദേഹം ഒരുപാട് അറിയപ്പെടുന്ന സംവിധായകനും സീനിയറുമാണ്. പക്ഷേ ഞങ്ങളെ എല്ലാവരെയും അദ്ദേഹം ഒരുപോലെ കണ്ടു. സെറ്റിൽ ഒന്നു ശബ്ദം ഉയർത്തുന്നതോ ദേഷ്യപ്പെടുന്നതോ കണ്ടിട്ടില്ല. ജീവിതകാലം മുഴുവൻ ഓർത്തിരിക്കാൻ കഴിയുന്ന അനുഭവം അദ്ദേഹത്തോടൊപ്പമുണ്ട്. എന്റെ കഴിവില്‍ വിശ്വസിക്കാനുള്ള ആത്മവിശ്വാസം തന്നത് അദ്ദേഹമാണ്. എപ്പോഴൊക്കെ അദ്ദേഹത്തെ കാണുമ്പോഴും എന്റെ കുടുംബത്തെക്കുറിച്ചും സന്തോഷത്തെക്കുറിച്ചുമാണ് ചോദിച്ചിരുന്നത്. ഒരു നടനെന്ന നിലയിൽ എന്നെ വിശ്വസിച്ച് എനിക്കൊപ്പം നിന്നതിൽ അദ്ദേഹത്തോട് തീർത്താല്‍ തീരാത്ത കടപ്പാടുണ്ട്. ഞാൻ ഒരുപാട് മിസ് ചെയ്യും. അങ്ങയുടെ വേർപാടിൽ മനസ്സുതകർന്നിരിക്കുന്ന ആ കുടുംബത്തിന്റെ വേദനയിൽ ഞാനും പങ്കുചേരുന്നു, അവർക്കു വേണ്ടി പ്രാർഥിക്കുന്നു. അങ്ങയുടെ ഓർമകൾ ജീവിതകാലം മുഴുവൻ ഞാൻ എന്റെ ജീവിതത്തിൽ നിലനിർത്തും.’’–സൂര്യ പറഞ്ഞു.
മലയാളത്തിൽ സൂപ്പർഹിറ്റായ ഫ്രണ്ട്സ് തമിഴിലേക്ക് അതേ പേരിൽ റീമേക്ക് ചെയ്തപ്പോൾ സിദ്ദീഖ് കാസ്റ്റ് ചെയ്തത് യുവതാരങ്ങളായ വിജയ്‌യെയും സൂര്യയുമായിരുന്നു. മലയാളത്തില്‍ മുകേഷ് അവതരിപ്പിച്ച കഥാപാത്രത്തെയാണ് സൂര്യ തമിഴില്‍ അവതരിപ്പിച്ചത്. 2001 ല്‍ പുറത്തിറങ്ങിയ ചിത്രം സൂപ്പര്‍ഹിറ്റാവുകയായിരുന്നു. സൂര്യയുടെയും വിജയിന്റെയും കരിയറില്‍’ ഫ്രണ്ട്‌സ്’ വഴിത്തിരിവായി മാറി.
also read :വൈക്കത്ത് വയോധിക ദമ്പതികൾ തൂങ്ങി മരിച്ച നിലയിൽ
Exclusive ! @Suriya_offl Visited Dir.#Siddique‘s House & Expressed Condolences to His Family pic.twitter.com/djLZAgQd8K
— Aravind VB (@AravindVB11) August 11, 2023
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here